17 November Saturday

നട്ടെല്ല‌് തകർന്ന ബംഗാളി യുവാവ‌് ചികിത്സാ സഹായംതേടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
എടക്കര
ജോലിക്കിടയിൽ വീടിന്റെ മുകളിൽനിന്ന‌് വീണ് നട്ടെല്ല് തകർന്ന ബംഗാളി യുവാവ‌് ചികിത്സാ സഹായംതേടുന്നു. പശ്ചിമബംഗാൾ വർധമാൻ ദർസോണ സ്വദേശി ജംറുൾ ഷെയ്ക്ക് (27) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ‌്. നട്ടെല്ലിന് ശസ്ത്രക്രിയചെയ‌്തെങ്കിലും അരഭാഗംമുതൽ താഴേക്ക് പൂർണമായും തളർന്നനിലയിലാണ‌്. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും അഞ്ച് സഹോദരികളുമാണ് പശ്ചിമ ബംഗാളിലെ വീട്ടിലുളളത്.  എല്ലാവരുടെയും ആശ്രയം ജംറുൾ ഷെയ്ക്കാണ‌്. ഇയാളെ നാട്ടിലേക്ക് എത്തിക്കാനും ജീവിതം കരുപിടിപ്പിക്കാനുമുള്ള സഹായം നല്‍കാനുമായി പഞ്ചായത്ത് അംഗം വില്യംസിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഇയാളുടെ പേരിൽ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ 1244010135542 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങൾ നൽകാം. ഐഎഫ്എസ് കോഡ്: യുടിബിഐഒകെഎച്ച്ഐഇ39. ഫോൺ: 9446950584.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top