14 November Wednesday

ഉരുകുത്തിയാന്‍ മലയില്‍ വീണ്ടും വിള്ളല്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 

പൂക്കോട്ടുംപാടം 
അമരമ്പലം പഞ്ചായത്തിലെ ഉരുകുത്തിയാൻ മലയിൽ ചെട്ടിപ്പാടത്തിനും പരിയങ്ങാടിനും ഇടയിലായി വനഭൂമിയോട് ചേർന്ന് സ്വകാര്യ റബർ തോട്ടത്തിൽ വിള്ളൽ. 
കനത്ത മഴയിൽ കഴിഞ്ഞദിവസം ചുള്ളിയോട് ഏലക്കല്ല്, ചെട്ടിപ്പാടം പരിയങ്ങാട് ഭാഗത്ത‌് വിള്ളൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജിയോളജി വകുപ്പ് അധികൃതർ പ്രദേശത്തെത്തി പരിശോധിച്ചു.  
ജിയോളജിസ്റ്റ് കെ ഇബ്രാഹിംകുഞ്ഞ് പ്രദേശത്ത് ഉന്നത പരിശോധന വേണമെന്നും ആവശ്യപ്പെട്ടു. റബർ തോട്ടങ്ങളിൽ പ്ലാറ്റ് ഫോം നിർമാണത്തിലെ അപാകമാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാകാൻ കാരണമെന്ന‌് അധികൃതർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top