21 September Friday

കാടറിയാൻ’ ഇന്ന‌് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

 ‘

തോൽപ്പെട്ടി (വയനാട്)
വയനാട് തോൽപ്പെട്ടിയിൽ ദേശാഭിമാനി മലപ്പുറം യൂണിറ്റ‌് സംഘടിപ്പിച്ച 'കാടറിയാൻ' പ്രകൃതിപഠനക്യാമ്പ‌് ഞായറാഴ‌്ച സമാപിക്കും. ശനിയാഴ‌്ച  വന്യജീവി ഫോട്ടോഗ്രാഫർ എൻ എ നസീർ വിദ്യാർഥികളുമായി  സംവദിച്ചു. വെള്ളിയാഴ്ച തുടങ്ങിയ ക്യാമ്പിൽ കരിന്തണ്ടൻ സിനിമയുടെ സംവിധായിക ലീല സന്തോഷ്, ജൈവവൈവിധ്യ ബോർഡ് പ്രതിനിധി അജയകുമാർ തുടങ്ങിയവർ ക്ലാസെടുത്തു. വന യാത്രക്ക് ഫോറസ്റ്റ് സെക്ഷൻ ഓ ഫീസർ പ്രസന്നകുമാർ നേതൃത്വം നൽകി.  ജില്ലയിലെ കോളേജ്‌  വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 
പ്രധാന വാർത്തകൾ
Top