12 December Wednesday

അഭി ആനന്ദ് ദേശീയ ഫുട്ബോൾ ടീമിലേക്ക്

സ്വന്തം ലേഖകൻUpdated: Saturday Oct 20, 2018

അഭി ആനന്ദ്

വണ്ടൂർ 
പാണ്ടിക്കാട്ടുനിന്ന്  അഭി ആനന്ദ്  ദേശീയ ഫുട്ബോൾ ടീമിലേക്ക്. ഫുട്ബോൾ ഒരു ലഹരിയായി മാറിയിട്ടുള്ള  മലപ്പുറത്തുനിന്ന് ഒരു കൗമാരതാരംകൂടിയാണ് ഇന്ത്യൻ ടീമിന്റെ  ജേഴ്‌സി അണിയാൻപോവുന്നത്. പാണ്ടിക്കാട് കൊളപ്പറമ്പിലെ  ചേലത്തൂർ ദിനേശി​ന്റെയും സൗദാമിനിയുടെയും രണ്ടാമത്തെ മകനായ അഭി ആനന്ദിനാണ് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുള്ളത്.
സിആർസി ആർട്സ്  സ്‌പോർട്സ് ക്ലബ്ബിൽ പന്തുതട്ടി വളർന്ന ഈ മിടുക്കൻ ചേലേമ്പ്ര  എൻഎൻഎംഎസ്എസിനുവേണ്ടി മൂന്നുവർഷം   ബൂട്ടണിയുകയും നിലവിൽ മൗലാന അൽ എത്തിഹാദ് സ്പോർട്സ് അക്കാദമിയുടെ അണ്ടർ 16, 17, 18  വിഭാഗങ്ങളുടെ ക്യാപ്റ്റനുമാണ‌്.  
ഹരിയാനയിൽ നടന്ന നാഷണൽ ഒളിംപിക്സിൽ കേരള അണ്ടർ 17 ടീമിൽ ഇടംനേടുകയും ടീമിന്റെ ക്യാപ്റ്റനാവുകയുംചെയ്തിരുന്നു. ഇതിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് മലേഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ ഒളിംപിക്‌സിസ് അതോറിറ്റി അഭി ആനന്ദിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. കേരളത്തിൽനിന്ന് ആറ് പേരെയാണ് ഇതിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ആറുപേരിൽ ഒരാളാണ് സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന പാണ്ടിക്കാടിന്റെ   അഭിമാനതാരം  അഭി. ഇതോടെ പാണ്ടിക്കാടിന്റെതന്നെ കേരള ബ്ലാസ്റ്റേഴ്‌സ് താരം അഫ്ദലിനുപിന്നാലെ മറ്റൊരു പാണ്ടിക്കാട്ടുകാരൻകൂടിയാണ് അഭി ആനന്ദിലൂടെ ദേശീയ ടീമിലേക്ക് എത്തുന്നത്.
പ്രധാന വാർത്തകൾ
Top