17 November Saturday

ജില്ലയിൽ 48 മരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

 

മലപ്പുറം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ  ജില്ലയിൽ ഇതുവരെ മരിച്ചത‌് 48 പേർ. കൂടുതൽ പേർ മരണപ്പെട്ടത് കൊണ്ടോട്ടിയിലാണ്. 14 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂർ രണ്ട‌്, നിലമ്പൂർ 11,  ഏറനാട് 12, തിരൂരങ്ങാടി അഞ്ച്, പെരിന്തൽമണ്ണ രണ്ട‌്, പൊന്നാനി രണ്ട‌് എന്നിങ്ങനെയാണ് മരണസംഖ്യ. രണ്ടുപേരെ കാണാതാവുകയും നാല് പേർക്ക് പരിക്കേൽക്കുകയുംചെയ്തു. 2048.88 മില്ലീമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. 138 വില്ലേജുകളിലായി 12.5 ലക്ഷം പേർ കെടുതി അനുഭവിക്കുന്നുണ്ട‌്. 116 വീടുകളാണ‌് ഇതുവരെ പൂർണമായി തകർന്നത‌്. 484.84 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ ഇനത്തിൽ കണക്കാക്കുന്നത‌്. 1478 വീടുകൾ ഭാഗികമായി തകർന്നതിൽ 443.68 ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു.  5141.25 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. 11613.51185 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. 24 പശുക്കളും 34 ആടും 5296 താറാവുകളും 1,12,831 കാട, കോഴിയും  ഒരു പന്നിയും ഉൾപ്പെടെയുള്ളവക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 68 ബോട്ടുകൾ പൂർണമായി തകർന്നിട്ടുണ്ട്. 10.5 കോടിയാണ് നഷ്ടം കണക്കാക്കുന്നത്.
 
പ്രധാന വാർത്തകൾ
Top