24 September Monday

എറണാകുളത്ത‌് രക്ഷാപ്രവർത്തനത്തിനിടെ ഷോക്കേറ്റ‌് വണ്ടൂർ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
വണ്ടൂർ 
എറണാകുളത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വണ്ടൂർ കുറ്റിയിൽ സ്വദേശി ഷോക്കേറ്റ് മരിച്ചു. മുളയാങ്കാവിൽ നജ്മുദ്ദീൻ (ബാബു﹣ 41)ആണ്  മരിച്ചത്. ശനിയാഴ‌്ച രാവിലെ ഒമ്പതിനാണ‌് സംഭവം. സൗദിയിലെ  കമ്പനിയിൽ ജോലിചെയ്യുന്ന നജ‌്മുദ്ദീൻ  കുറച്ചുമാസങ്ങളായി എറണാകുളത്തുള്ള കമ്പനിയുടെ ഓഫീസിൽ ജോലിചെയ്യുകയായിരുന്നു. കമ്പനി മാനേജരുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന‌് രക്ഷാപ്രവർത്തനത്തിനിടെയാണ‌് ഷോക്കേറ്റത്. നാട്ടിലേക്ക‌് മടങ്ങാനിരിക്കെയാണ‌് അപകടം. 
ഉപ്പ: അഹമ്മദ്കുട്ടി.  ഉമ്മ: ആമിന. ഭാര്യ: സാബിറ.  മക്കൾ:   അഹമ്മദ് ഷെഫിൻ,  ദിയ മെഹറിൻ,  അഹമ്മദ്‌ ഹിദാഫ്,  അഹമ്മദ് ഷഫെയിൻ.
പ്രധാന വാർത്തകൾ
Top