20 September Thursday

മഴയ്ക്ക് ആശ്വാസം, ഗതാഗതം ഭാഗികം

സ്വന്തം ലേഖകൻUpdated: Saturday Aug 18, 2018

 

 
മലപ്പുറം
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴക്ക‌് വെള്ളിയാഴ്ച ശമനമായെങ്കിലും ജില്ലയിൽ പലയിടത്തും റോഡ് ഗതാഗതം സ‌്തംഭനത്തിൽ. കോഴിക്കോട‌്‐പാലക്കാട‌്, കോഴിക്കോട‌്‐തൃശൂർ പാതയിലൂടെയും തിരൂർ ചമ്രവട്ടം പാലംവഴിയുമുള്ള ഗതാഗതം പൂർണമായും നിലച്ചു. 
    കോഴിക്കോട‌്‐പാലക്കാട‌് പാതയിൽ മലപ്പുറം കാവുങ്ങൽ, കൂട്ടിലങ്ങാടി, കോട്ടപ്പടി കിഴക്കേത്തല എന്നിവിടങ്ങളിലെ വെള്ളക്കെട്ടാണ‌് രണ്ടാംദിവസവും ഗതാഗതം തടസ്സപ്പെടുത്തിയത‌്. 
അതേസമയം, മലപ്പുറത്തുനിന്ന‌് കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും കെഎസ‌്ആർടിസി ബസുകൾ വെള്ളിയാഴ‌്ച ഉച്ചക്കുശേഷം സർവീസ‌് നടത്തി. മലപ്പുറത്തുനിന്ന‌് ഇരുഭാഗത്തേക്കും നാല‌് സർവീസ‌് വീതമാണുണ്ടായത‌്. മലപ്പുറം‐പൂക്കോട്ടൂർ﹣മഞ്ചേരി‐പെരിന്തൽമണ്ണ വഴിയാണിത‌്. 
ചങ്ങരംകുളത്തെ വെള്ളക്കെട്ടുമൂലം  ഗുരുവായൂർ ഭാഗത്തേക്കുള്ള ഗതാഗതം മുടങ്ങി. നിലമ്പൂരിൽനിന്നുള്ള 39 കെഎസ‌്ആർടിസി ബസുകളിൽ 36 എണ്ണവും റദ്ദാക്കി. വഴിക്കടവിൽനിന്ന‌് കോഴിക്കോട്ടേക്കുള്ള മൂന്ന‌് ബസാണ‌് വെള്ളിയാഴ‌്ച സർവീസ‌് നടത്തിയത‌്.
പ്രധാന വാർത്തകൾ
Top