Top
21
Tuesday, November 2017
About UsE-Paper

സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാര്‍ച്ച്: കോര്‍ണര്‍ യോഗങ്ങള്‍ നടത്തി

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
മലപ്പുറം > കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായും സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷനയങ്ങള്‍ക്ക്  പിന്തുണ പ്രഖ്യാപിച്ചും  സംസ്ഥാന ജീവനക്കാര്‍ കേരള എന്‍ജിഒ യൂണിയന്‍ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച മലപ്പുറത്ത് നടത്തുന്ന ജില്ലാ മാര്‍ച്ചിന്റേയും ധര്‍ണയുടേയും പ്രചാരണാര്‍ഥം ജില്ലയിലെ  വിവിധ കേന്ദ്രങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ നടത്തി. 
പൊന്നാനിയില്‍ വി പി സിനി, കെ സുനില്‍, വി കെ ജിഷി, തിരൂരില്‍ കെ സുനില്‍കുമാര്‍, ടി ജമാലു, രാവുണ്ണി പന്തോളി, തിരൂരങ്ങാടിയില്‍ എന്‍ മുഹമ്മദ് അഷ്റഫ്,  കെ സി ഹസിലാല്‍, കൊണ്ടോട്ടിയില്‍ കൃഷ്ണന്‍ പാറപ്പുറം, മലപ്പുറത്ത് കെ വിജയകുമാര്‍, വി വിജിത്, ഇ വി ചിത്രന്‍, എം സി മോഹനന്‍, എന്‍ കെ ശിവശങ്കരന്‍, മഞ്ചേരിയില്‍ എ കെ കൃഷ്ണപ്രദീപ്, പി കെ സതീശന്‍, ജിതേഷ്കുമാര്‍, ഗോകുല്‍ദാസ്, പെരിന്തല്‍മണ്ണയില്‍ ടി എം ഋഷികേശന്‍, പി അനില്‍കുമാര്‍, എം ശശികുമാര്‍, പി സുരേന്ദ്രന്‍, ജോയ് ഉല്ലാസ്,  നിലമ്പൂരില്‍  ഇ പി മുരളീധരന്‍,  വേദവ്യാസന്‍, കെ അനീഷ്,  കെ ഉമേഷ്  എന്നിവര്‍ സംസാരിച്ചു. ഇന്നും നാളെയും ഓഫീസുകളില്‍ വിപുലമായ മാസ്സ് സ്ക്വാഡും നടക്കും.