23 September Sunday

അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കുകീഴിൽ ജോലി ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർബിഎസ്‌കെ കോ﹣ഓർഡിനേറ്റർ, ജെപിഎച്ച്എൻ, എക്‌സ്‌റേ ടെക്‌നീഷ്യൻ ഒഴിവുകളാണുള്ളത്. 
ആർബിഎസ്‌കെ കോ﹣ ഓര്‍ഡിനേറ്റർ തസ്തികയിലേക്ക് എംഎസ്‌സി നേഴ്‌സിങും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള ജൂലൈ ഒന്നിന‌് 40 വയസ്സ് തികയാത്തവർക്ക് അപേക്ഷിക്കാം. ശമ്പളം 16,000. ഒരുവർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം അഭികാമ്യം.
ജെപിഎച്ച്എൻ നിയമനത്തിനായി എഎൻഎം യോഗ്യതയും  കേരള നേഴ്‌സസ് ആൻഡ‌് മിഡ്‌വൈഫ്  കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ജൂലൈ ഒന്നിന് 40 വയസ്സ് തികയാത്തവർക്ക് അപേക്ഷിക്കാം. എക്‌സറേ ടെക്‌നീഷ്യൻ നിയമനത്തിന് പ്ലസ് ടുവും ഡിപ്ലോമ ഇൻ റേഡിയേഷൻ ടെക്‌നോളജി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും  പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ജൂലൈ ഒന്നിന‌് 40 വയസ്സ് തികയരുത്. ശമ്പളം 11,620. താല്‍പ്പര്യമുള്ളവർ  26നകം ആരോഗ്യകേരളം ജില്ലാ  ഓഫീസിൽ യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0483 2730313.  
പ്രധാന വാർത്തകൾ
Top