18 December Tuesday

കൃഷിയിടങ്ങളിൽ ചുണ്ണാമ്പ‌് ഉപയോഗിക്കൂ ഭൂഗർഭ മണ്ണൊലിപ്പിനെ തടയാം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 

കോട്ടക്കൽ
ഭൂകൃഷിരീതികളിലുണ്ടായ മാറ്റങ്ങളാണ‌് ഗർഭ മണ്ണൊലിപ്പ‌് പോലെയുള്ള അത‌്ഭുത പ്രതിഭാസങ്ങൾക്ക‌് ഇടയാക്കുന്നതെന്ന‌് എൻസിഇഎസ‌്എസ‌ിലെ സീനിയർ സയന്റിസ‌്റ്റ‌് ജി ശങ്കർ. പരമ്പരാഗത രീതിയിൽനിന്ന‌് വ്യത്യസ‌്തമായി പുതു കൃഷിരീതികൾ അവലംബിക്കുമ്പോഴും ചുണ്ണാമ്പ‌് ഉപയോഗിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തണം. ചുണ്ണാമ്പിന‌് കളിമണ്ണിനെ ഭൂമിയിൽ പിടിച്ചുനിർത്താനുള്ള കഴിവുണ്ട‌്. ഭൂമിയിൽ ചുണ്ണാമ്പിന്റെ അഭാവമാണ‌് ഇത്തരം പ്രതിഭാസങ്ങൾ വർധിക്കാനിടയാക്കുന്നത‌്. 
നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂഗർഭ മണ്ണൊലിപ്പിനെയും ഇതുവഴി കോട്ടമുണ്ടാകുന്ന ഭൂപ്രദേശങ്ങളെയും വീടുകളെയും രക്ഷപ്പെടുത്താൻ കഴിയുമെങ്കിലും ഭാരിച്ച ചെലവാണ‌് ഉണ്ടാവുക.   ഇത്തരം ഭൂപ്രദേശത്ത‌് മുഴുവൻ കരിങ്കല്ലുകൊണ്ട‌് കെട്ടിയോ കോൺക്രീറ്റ‌് ചെയ‌്തോ മണ്ണൊലിപ്പ‌് തടയണം. അല്ലെങ്കിൽ മണ്ണൊലിപ്പിന്റെ ഗതിമാറ്റുന്ന ഡി വാട്ടറിങ്‌ ടെക‌്നിക‌് നടപ്പാക്കണം. വിദഗ‌്ധരുടെയും ആധുനിക യന്ത്രോപകരണങ്ങളുടെയും സഹായത്തോടെ മാത്രമെ ഇത് പൂർത്തീകരിക്കാനാകൂ.
പ്രധാന വാർത്തകൾ
Top