Top
23
Tuesday, January 2018
About UsE-Paper

ഡിസൈന്‍ എന്‍ജിനിയറിങ്ങില്‍ ശില്‍പ്പശാല

Saturday Dec 16, 2017
വെബ് ഡെസ്‌ക്‌

 മലപ്പുറം > എംഇഎസ് എന്‍ജിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എ പി ജെ അബ്ദുള്‍കലാം യൂണിവേഴ്സിറ്റിയും എംഇഎസ് എന്‍ജിനിയറിങ് കോളേജ് ഫാബ് ലാബും സംയുക്തമായി ഡിസൈന്‍ ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ അധ്യാപകര്‍ക്കായി അഞ്ചുദിവസത്തെ പരിശീലനം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പ്രൊഡക്ട് ഡിസൈനിലെ നവീന സാധ്യതകളെ കുറിച്ച് അധ്യാപകരെ ബോധവാന്മാരാക്കുകയും അതുവഴി വിദ്യാര്‍ഥികളെ പുതിയ മാറ്റങ്ങളുമായി സമരസപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, കേരള സ്റ്റ്േ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സ്ഥാപനങ്ങളിലെ പ്രമുഖ വ്യക്തികള്‍ പരിശീലനത്തിന് നേതൃത്വംനല്‍കും. 18ന് ആരംഭിക്കുന്ന പരിപാടി 22ന് സമാപിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ ഐ റഹ്മത്തുന്നീസ, കെ ഷൈന്‍, എസ് ജി വിശാല്‍ എന്നിവര്‍ പങ്കെടുത്തു.

Related News

കൂടുതൽ വാർത്തകൾ »