24 September Monday

ഡിവൈഎഫ‌്ഐ‌ ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ‌് തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 

കൊണ്ടോട്ടി
സെപ‌്തംബർ 20 മുതൽ 23 വരെ കൊണ്ടോട്ടിയിൽ നടക്കുന്ന ഡിവൈഎഫ‌്ഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ‌് തുറന്നു. കൊണ്ടോട്ടി പാണ്ടിക്കാട‌ാണ‌് ഓഫീസ‌്.
സംഘാടക സമിതി ഓഫീസിന്റെ ഉദ‌്ഘാടനം ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് അഡ്വ. പി എ മുഹമ്മദ‌്റിയാസ‌് നിർവഹിച്ചു. ചടങ്ങിൽ സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ‌്ദാസ‌് അധ്യക്ഷനായി. ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് എം ബി ഫൈസൽ സംസാരിച്ചു. ഇ സുർജിത്ത‌് സ്വാഗതവും എം ശ്രീജിത്ത‌് നന്ദിയും പറഞ്ഞു. ഡിവൈഎഫ‌്ഐ നേതാക്കളായ പി ജിജി, ചാർളി കബീർദാസ‌്, അഖിൽ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top