15 November Thursday

യുവ എഴുത്തുകാരുടെ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
മലപ്പുറം
പുരോഗമന കലാസാഹിത്യസംഘം  ജില്ലയിലെ യുവ എഴുത്തുകാരുടെ കൂട്ടായ്മക്ക്  രൂപംനൽകും. കഥ, കവിത, ലേഖനം, നാടകം തുടങ്ങിയവ എഴുതുന്നവരുടെ സംഘമാണ‌് ലക്ഷ്യമിടുന്നത‌്. രചനകൾ അവതരിപ്പിച്ച് ചർച്ചചെയ്യാനും മൂർത്തമാക്കാനും അവസരമൊരുക്കുന്ന സ്ഥിരം വേദിയായിരിക്കും ഇത്. ശനിയാഴ‌്ച പകൽ രണ്ടിന‌് മലപ്പുറം  എൻജിഒ യൂണിയൻ ഹാളിലാണ് പ്രഥമ ഒത്തുചേരൽ. ഫോൺ: 9447679781, 9447108099.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top