23 September Sunday

കിംസ് അൽഷിഫ ഗ്രൂപ്പിന്റെ 11 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കിംസ് അൽഷിഫ ഗ്രൂപ്പി​ന്റെ ധനസഹായം വൈസ് ചെയർമാൻ പി ഉണ്ണീൻ മന്ത്രി കെ ടി ജലീലിന് കൈമാറുന്നു

പെരിന്തൽമണ്ണ 
കിംസ് അൽഷിഫ ഹോസ്പിറ്റൽ, ഷിഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഷിഫാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ജീവനക്കാരിൽനിന്നും വിദ്യാർഥികളിൽനിന്നും സമാഹരിച്ച 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 
പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ നടന്ന ധനസമാഹരണ ക്യാമ്പിൽ കിംസ് അൽഷിഫ വൈസ് ചെയർമാൻ പി ഉണ്ണീനിൽനിന്ന‌് മന്ത്രി കെ ടി ജലീൽ തുക ഏറ്റുവാങ്ങി. 
മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുൽ നാസർ, ഡോ. സജു സേവ്യർ, ഡോ. യഹിയ, പ്രിൻസിപ്പൽമാരായ ഡോ .സെൽവ റാണി, ഡോ. തെരേസ, ഡോ. സൂര്യപ്രകാശ്, പ്രൊഫ. സുധീഷ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top