19 November Monday

പ്രളയം: ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന‌് ചാലിയാറിൽ 25 ഏക്കർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

പ്രളയക്കെടുതിയിൽ വീടും പുരയിടവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അകമ്പാടം നരിപൊയിലിൽ കണ്ടെത്തിയ ഭൂമി

 

നിലമ്പൂർ
പ്രളയക്കെടുതിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ട ചാലിയാർ പഞ്ചായത്തിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അകമ്പാടം വില്ലേജിലെ നരിപൊയിലിൽ 25 ഏക്കർ ഭൂമി കണ്ടെത്തി. വനം വകുപ്പിന്റെ അധീനതയിലുള്ള ഈ സ്ഥലം റവന്യൂവകുപ്പിന‌് കൈമാറാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പ്രളയക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ലീഗൽ കമ്മിറ്റിമുമ്പാകെ ഭൂമിയുടെ ലഭ‍്യതയെക്കുറിച്ച് രേഖാമൂലം പഞ്ചായത്ത് പ്രസിഡന്റ‌് പി ടി ഉസ്മാൻ വിവരം കൈമാറി. തരിശായി കിടക്കുന്ന ഭൂമി വിട്ടുനൽകുന്നതിൽ തടസ്സമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഭൂമി സർവേ നടത്തി അളന്ന് തിട്ടപ്പെടുത്തി റവന‍്യൂവകുപ്പിന് കൈമാറും. 
    ഉരുൾപൊട്ടലിൽ കുടുംബത്തിലെ ആറുപേർ മരണപ്പെട്ടതുൾപ്പെടെ ചെട്ടിയാംപാറ കോളനിയിലെ എട്ട് കുടുംബങ്ങളും കാഞ്ഞിരപുഴ ദിശമാറി ഒഴുകി ഭൂമിയും വീടും നഷ്ടപ്പെട്ട മതിൽമൂല കോളനിയിലെ 54 കുടുംബങ്ങളും ഇപ്പോഴും എരഞ്ഞിമങ്ങാടിലെ ദുരിതാശ്വാസ ക‍്യാമ്പിലാണ് കഴിയുന്നത്. ഈ കുടുംബങ്ങളെയും കണ്ടില്ലപാറയിലെ 26 കുടുംബങ്ങളെയുമാണ് പുതിയതായി കണ്ടെത്തിയ ഭൂമിയിലേക്ക് പുനരധിവസിപ്പിക്കുക. ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ വീതം നൽകും. ഭൂമി ലഭ‍്യമായാൽ വീട് നിർമാണത്തിന് കാലതാമസമുണ്ടാവില്ല.
പ്രധാന വാർത്തകൾ
Top