19 September Wednesday

വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
പെരിന്തൽമണ്ണ
ആനമങ്ങാട് 'കൃഷ്ണ’യിൽ അധ്യാപക ദമ്പതികളായ ബാലകൃഷണനും  ഗിരിജയും മകൾ അഞ്ജലിയുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വർണം വിറ്റ തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ബുധനാഴ്ച പെരിന്തൽമണ്ണ താലൂക്കിൽ നടന്ന ജനകീയ വിഭവസമാഹരണ ചടങ്ങിൽ ഇവർ അര ലക്ഷം രൂപ മന്ത്രി കെ ടി ജലീലിന് കൈമാറി. പരിസ്ഥിതി പ്രവർത്തകർകൂടിയായ ഇവർ പ്രളയക്കെടുതി അനുഭവിക്കുന്ന  രണ്ട് കുടുംബങ്ങൾക്ക് വീട് വയ‌്ക്കാനുള്ള സ്ഥലം നൽകാൻ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top