Top
23
Saturday, September 2017
About UsE-Paper

ഒരുമയുടെ മഹോത്സവം തീര്‍ത്ത് കൂട്ടുകാര്‍

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌
പെരിന്തല്‍മണ്ണ ആനമങ്ങാട് ബാലസംഘം സംഘടിപ്പിച്ച ഒരുമയുടെ മഹോത്സവത്തില്‍നിന്ന്
മലപ്പുറം > മതവര്‍ഗീയ വാദികള്‍ക്ക് കനത്ത താക്കീത് നല്‍കിയും ചരിത്രബോധത്തിന്റെ കണ്ണ് തുറന്നുപിടിക്കുവാന്‍ പൊതുസമൂഹത്തിനെയാകെ ഓര്‍മപ്പെടുത്തിയും ബാലസംഘം ഒരുമയുടെ മഹോത്സവം. ഓണം-ബക്രീദ് ആഘോഷങ്ങളുടെ വില്ലേജുതല സമാപന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ 104 കേന്ദ്രങ്ങളില്‍ ഒരുമയുടെ മഹോത്സവങ്ങള്‍ അരങ്ങേറിയത്. കുട്ടികളുടെ ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍, കായികമത്സരങ്ങള്‍ എന്നിവക്കൊപ്പം കുരുന്നുകള്‍ ഫാസിസത്തിനെതിരെയുള്ള പ്ളക്കാര്‍ഡുകളേന്തിയും ജീവവായു ലഭിക്കാതെ ജീവന്‍വെടിഞ്ഞ കുട്ടികളുടെ നിശ്ചലദൃശ്യങ്ങളുമായും അണിനിരന്നു. വിവിധ കേന്ദ്രങ്ങളില്‍ സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരും പരിപാടികളില്‍ പങ്കെടുത്തു. 
കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കരുളായിയിലും നിലമ്പൂര്‍ ആയിഷ തിരൂരിലും കവി ഇബ്രാഹിം പൊന്നാനിയിലും സദനം റഷീദ് വളാഞ്ചേരിയിലും മുസമ്മില്‍ ആതവനാട്ടും വിജയകുമാര്‍ കാര്‍ത്തലയിലും പി പി ലക്ഷ്മണന്‍ മീനടത്തൂരിലും പി എന്‍ കേശവന്‍ മഞ്ചേരിയിലും ഗോപി തിരൂര്‍ തലക്കാടും ജയപ്രകാശന്‍ കീഴാറ്റൂരിലും പ്രസീദ അങ്ങാടിപ്പുറത്തും മീനാറാണി തേഞ്ഞിപ്പലത്തും ഉദ്ഘാടനംചെയ്തു.