19 September Wednesday

വാട‌്സാപ‌് ഹർത്താൽ: അക്രമം നടത്തിയ എസ‌്ഡിപിഐക്കാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

തിരൂരങ്ങാടി

വാട‌്സാപ‌്  ഹർത്താൽ ദിനത്തിൽ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ എസ‌്ഡിപിഐക്കാരൻ പിടിയിൽ.

 മൂന്നിയൂർ ചുഴലി ആലിങ്ങൽതൊടി മുഹമ്മദ‌്കുട്ടിയുടെ മകൻ ഹംസക്കോയ (23)യെയാണ‌് തിരൂരങ്ങാടി എസ‌്ഐ വിശ്വനാഥൻ കാരയിൽ അറസ‌്റ്റ‌് ചെയ‌്തത‌്. 

കക്കാട്ടുവച്ച‌് വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനത്തെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തിരൂരങ്ങാടി സ‌്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ‌് ഓഫീസർ മുഹമ്മദ‌് റഫീഖിന്റെ നേതൃത്വത്തിൽ പൊലീസുകാർ തടയാൻ ശ്രമിച്ചിരുന്നു. 

ഇതിൽ കുപിതരായ ഹംസക്കോയയുൾപ്പെടെയുള്ളവർ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

 മുഹമ്മദ‌് റഫീഖിന‌് സാരമായി പരിക്കേൽക്കുകയുംചെയ‌്തിരുന്നു. അന്നുമുതൽ ഒളിവിലായിരുന്ന പ്രതിയെ വ്യാഴാഴ‌്ചയാണ‌് പിടികൂടിയത‌്. കോടതിയിൽ ഹാജരാക്കിയ ഹംസക്കോയയെ റിമാൻഡ‌്ചെയ‌്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top