Top
23
Thursday, November 2017
About UsE-Paper

പെരിന്തല്‍മണ്ണ > പ്രണയം ഉള്ളിലില്ലാത്ത ഭരണാധികാരികള്‍ ലോകത്ത് എപ്പോഴൊക്കെയുണ്ടായോ അപ്പോഴെല്ലാം ഒരുപാട് പ്രയാസങ്ങള്‍ നേരിട്ടതാണ് ചരിത്രമെന്ന് കവി മുരുകന്‍ കാട്ടാക്കട. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണവും ഇതുതന്നെയാണ്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാമത്സരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങമ്പുഴയുടെ രമണന്‍ എന്ന കവിതയില്‍ കാനനഛായയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടേയോ നിന്റെ കൂടെ എന്ന് ചന്ദ്രിക ചോദിക്കുമ്പോള്‍ വരേണ്ടെന്നും പാടെ മറന്നൊന്നും ചെയ്തുകൂടെന്നു

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 പെരിന്തല്‍മണ്ണ > പ്രണയം ഉള്ളിലില്ലാത്ത ഭരണാധികാരികള്‍ ലോകത്ത് എപ്പോഴൊക്കെയുണ്ടായോ അപ്പോഴെല്ലാം ഒരുപാട് പ്രയാസങ്ങള്‍ നേരിട്ടതാണ് ചരിത്രമെന്ന് കവി മുരുകന്‍ കാട്ടാക്കട. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണവും ഇതുതന്നെയാണ്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാമത്സരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ചങ്ങമ്പുഴയുടെ രമണന്‍ എന്ന കവിതയില്‍ കാനനഛായയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടേയോ നിന്റെ കൂടെ എന്ന് ചന്ദ്രിക ചോദിക്കുമ്പോള്‍  വരേണ്ടെന്നും പാടെ മറന്നൊന്നും ചെയ്തുകൂടെന്നുമാണ് രമണന്റെ മറുപടി. ഇപ്പോള്‍ ഈ ചോദ്യം ഉയരുമ്പോള്‍ 'പോരൂ പുന്നാരേ, പോരൂ പുന്നാരേ മാമ്പൂ പൂക്കും കാലമല്ലേ' എന്നാണ് മറുപടി. മാമ്പൂ പൂക്കുന്ന കാലത്തിന് ഏറെ പ്രത്യേകതകളുണ്ടെന്ന് മുതിര്‍ന്നവര്‍ക്ക് അറിയാം. ഇത് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.
 മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്നത് ശാസ്ത്രീയ സത്യമാണ്. എന്നാല്‍ പുതിയകാലത്ത് എല്ലാം മാറി. പാട്ടുമാറി, പകിട മാറി, കുടില്‍ മാറി, കൂത്തുകള്‍ മാറി- തന്റെതന്നെ നെല്ലിക്ക എന്ന കവിത ചൊല്ലി മുരുകന്‍ പറഞ്ഞു. ഇന്നലെവരെ ജനകീയരെന്ന് നാം പറഞ്ഞുനടന്ന ചില സിനിമാതാരങ്ങള്‍, ചില രാഷ്ട്രീയ നേതാക്കള്‍ ഒക്കെ ഇന്ന് നമുക്ക് കയ്ക്കുന്നവരായി മാറി. നമ്മുടെ മക്കളുടെ ചെരുപ്പിന്റെ വാറുപോലും അഴിക്കാനുള്ള കഴിവ് നമുക്കില്ലെന്ന് മനസ്സിലാക്കുമ്പോഴേ നാം അവരെ തിരിച്ചറിയൂ. ന്യൂ ജനറേഷന്‍ എന്നുപറഞ്ഞ് തള്ളിക്കളയേണ്ടവരല്ല നമ്മുടെ കുട്ടികള്‍. കൊടുക്കേണ്ട പാഠങ്ങളും സ്നേഹവും കൊടുക്കേണ്ടതുപോലെ അവര്‍ക്ക് പകര്‍ന്നുനല്‍കണം. 
എന്നാല്‍ അവര്‍ക്ക് നല്ലതൊന്നും കൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല. അക്ഷരമുറ്റം നല്ലതുപറഞ്ഞുകൊടുക്കാനുള്ള വേദിയാകുന്നതാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.