19 January Saturday

സ്പെക്ട്രം ജോബ‌് ഫെയർ 15ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
മലപ്പുറം
വ്യാവസായിക പരിശീലന വകുപ്പ‌് ജില്ലയിലെ ഐടിഐകളിൽനിന്ന‌് വിവിധ ട്രേഡുകൾ വിജയിച്ചവർക്ക‌് വിവിധ കമ്പനികളിൽ തൊഴിൽ നേടുന്നതിനായി ചൊവ്വാഴ‌്ച അരീക്കോട‌് ഗവ. ഐടിഐയിൽ ‘സ്പെക്ട്രം 2018’ തൊഴിൽമേള നടത്തും. 
ഡ്രാഫ്റ്റ‌്സ‌്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, മോട്ടോർ വെഹിക്കിൾ മെക്കാനിക‌്, ഫിറ്റർ, ലിഫ്റ്റ‌് മെക്കാനിക‌്, പ്ലംബർ, റഫ്രിജറേറ്റർ ആൻഡ‌് എയർ കണ്ടീഷനിങ‌്, സ്റ്റെനോഗ്രാഫി ഇംഗ്ലീ‌ഷ‌്, വെൽഡർ, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ‌് പ്രോഗ്രാമിങ‌് അസിസ്റ്റന്റ‌് തുടങ്ങിയ ട്രേഡുകൾ വിജയിച്ചവർക്ക‌് അപേക്ഷിക്കാം. ഫീസ‌ില്ല. പങ്കെടുക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളും ഉദ്യോഗാർഥികളും www.spectrumjobs.org വെബ‌് സൈറ്റിൽ രജിസ്റ്റർചെയ്യണം. നേരിട്ടും രജിസ്റ്റർചെയ്യാം. തൊഴിൽമേള നടക്കുന്ന ദിവസം രാവിലെ ഒമ്പതുമുതൽ സ്പോട്ട‌് രജിസ്ട്രേഷനും ഉണ്ടായിരിക്കുമെന്ന‌് സി രവികുമാർ, എം പ്രകാശ‌്, പി അബ്ദുൾ ഗഫൂർ, കെ കെ മോഹൻദാസ‌്, കെ പി സലിം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top