14 November Wednesday

സ്‌കൂള്‍ ഓഫീസില്‍നിന്ന് 20,000 രൂപ കവര്‍ന്ന പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
സ്വന്തം ലേഖകന്‍
മഞ്ചേരി
മുണ്ടുപറമ്പ് എഎംഎൽപി സ്‌കൂൾ ഓഫീസ് റൂം പൊളിച്ച് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മുപ്പതോളം കേസിലെ പ്രതിയായ എറണാകുളം കോതമംഗലം തേലക്കാട്ട് ഷാജഹാനെ (38)യാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. സഞ്ചയിക ഇനത്തിൽ പിരിച്ച 20,000 രൂപ ഇയാൾ മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽനിന്ന് പുലാമന്തോൾ സ്വദേശിയുടെ സ്വർണാഭരണങ്ങൾ കവർന്നതുൾപ്പെടെ നിരവധി കേസുകൾക്ക് ഇതോടെ തുമ്പായി. 
ഇരുപതാം വയസിൽ കളവ് തുടങ്ങിയ ഇയാളുടെ പേരിൽ പെരുമ്പാവൂർ, കോതമംഗലം, മലപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ ഭവനഭേദനം, ക്ഷേത്രകവർച്ച, മലഞ്ചരക്ക് മോഷണം തുടങ്ങി നിരവധി കേസുകളുണ്ട്. കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ പിടിയിലായ  ആസിഡ് ബിജു ഇയാളുടെ കൂട്ടുപ്രതിയാണ്. രണ്ടുവർഷംമുമ്പ് മലപ്പുറത്ത് എത്തിയ പ്രതി ഇവിടെ വിവാഹംചെയ്ത് ഒളിവിൽ താമസിച്ചുവരികയായിരുന്നു. 
കഴിഞ്ഞ വർഷം കോഴിക്കോട് സ്വദേശിയായ യുവതിയെ ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നാലുമാസംമുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. 
 സ്‌കൂളിലെ സിസിടിവി ദൃശ്യത്തിൽനിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. 
പ്രതിയെ കോടതിയിൽ ഹാജരാക്കും.  കളവ് മുതലുകൾ കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.  ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം മഞ്ചേരി സിഐ എൻ ബി  ഷൈജുവാണ് പ്രതിയെ പിടികൂടിയത്. 
എസ്ഐ ജലീൽ കറുത്തേത്തെട്ട്, എഎസ്‌ഐ നാസർ, പി സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, ദിനേശൻ എന്നിവരും 
പ്രത്യേക അന്വേഷക സംഘത്തിലുണ്ട്.
പ്രധാന വാർത്തകൾ
Top