17 November Saturday
13 കേരഗ്രാമങ്ങൾക്ക‌് 97 ലക്ഷം വീതം

1275 ഹെക്ടറില്‍കൂടി നെല്‍കൃഷി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
മലപ്പുറം
ജില്ലയിൽ ഈ വർഷം 1275 ഹെക്ടറിൽകൂടി നെൽകൃഷി വ്യാപിപ്പിക്കും. നെൽകൃഷി പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതമായി 441.18 ലക്ഷം രൂപയും ആർകെവിവൈ വിഹിതമായി 265.5 ലക്ഷം രൂപയും ജില്ലയ്ക്ക് അനുവദിച്ചു. നിലവിൽ മൂന്നു സീസണുകളിലുമായി 8610 ഹെക്ടറിലാണ് നെല്ല‌് കൃഷിചെയ്തുവരുന്നത്. കാർഷിക വികസന സമിതി യോഗത്തിൽ അറിയിച്ചതയാണിത്‌.
13 പഞ്ചായത്തുകളിൽ കേരഗ്രാമം അനുവദിച്ചു. പെരുവള്ളൂർ, എടവണ്ണ, താഴേക്കോട്, ഇരിമ്പിളിയം, വെളിയങ്കോട്, തലക്കാട്, വണ്ടൂർ, എടപ്പാൾ, ചെറുകാവ്, പാണ്ടിക്കാട്, അങ്ങാടിപ്പുറം, ആനക്കയം, ചാലിയാർ എന്നീ പഞ്ചായത്തുകളിലാണ‌് കേരഗ്രാമം. ഓരോ കേരഗ്രാമത്തിനും 97 ലക്ഷം രൂപയും അനുവദിച്ചു. 
പച്ചക്കറികൃഷി വികസനപദ്ധതിക്ക് ആകെ 650 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് 70 ലക്ഷം രൂപയും അനുവദിച്ചു. ജൈവകൃഷി പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ 12 ഇക്കോ ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ മാസംവരെയുള്ള കർഷക പെൻഷനും അനുവദിച്ചു. 2018﹣19ൽ ഇതുവരെ 25 കോടി രൂപ വിതരണംചെയ്തു. കർഷകർ അവരുടെ മുഴുവൻ വിളകളും ഇൻഷുർ ചെയ്യണമെന്നും കാർഷിക വികസന സമിതി യോഗം അഭ്യർഥിച്ചു. 
പ്രധാന വാർത്തകൾ
Top