21 November Wednesday

ഒളമ്പക്കടവ‌് പാലം നിർമാണം ജനുവരിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ഒളമ്പക്കടവ് പാലം നിർമിക്കുന്ന സ്ഥലം

 

എടപ്പാൾ
ഒളമ്പക്കടവ് പാലത്തിന്റെ നിർമാണവും ജനുവരിയിൽ തുടങ്ങും. മാറഞ്ചേരി പഞ്ചായത്തിനെയും എടപ്പാൾ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് കായലിനു കുറുകെയാണ് പാലം നിർമിക്കുക. കായലിന്റെ ഇരുഭാഗത്തും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ വർഷങ്ങളായിട്ടുള്ള ആവശ്യമാണ് പാലം. പാലോളി മന്ത്രിയായിരുന്ന കാലത്ത് പാലത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പിന്നീട് വന്ന യുഡിഎഫ് സർക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ല. കടത്തുതോണി വഴിയാണ്  പ്രദേശവാസികൾ ഇരുഭാഗത്തേക്കും യാത്രചെയ്യുന്നത‌്. 16 വർഷം മുമ്പ‌് കടത്തുതോണി നിലച്ചതോടെ ഇരുകരയിലുമുള്ളവർക്ക് ബന്ധപ്പെടാനുള്ള യാത്ര ദുസ്സഹമായി. ഏതാണ്ട് 10 കിലോമീറ്റർ സഞ്ചരിക്കണം.  ഒളമ്പക്കടവിൽ പാലം നിർമിച്ചാൽ ഇതിനുപരിഹാരമാകുമെന്ന് കണ്ടതോടെ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രി കെ ടി ജലീലും പ്രത്യേക ഇടപെടൽ നടത്തിയതോടെയാണ് പാലം നിർമാണത്തിനായി സർക്കാർ തുക അനുവദിച്ചത്. 24.14 കോടി രൂപ ചെലവിലാണ് നിർമാണം. കൊച്ചിയിലുള്ള മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ചുമതല. ജനുവരിയിൽ എടപ്പാൾ മേൽപ്പാലത്തിന്റെ നിർമാണത്തോടൊപ്പം ഒളമ്പക്കടവ് പാലത്തിന്റെ നിർമാണവും തുടങ്ങുമെന്ന് മന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു.
പ്രധാന വാർത്തകൾ
Top