19 September Wednesday

ഭിന്നശേഷിക്കാർക്കായി മാർഷല്‍ ആര്‍ട്‌സ് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയിലെ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പദ്ധതി (സിഡിഎംആർപി)യിൽ നടത്തുന്ന മാർഷൽ ആർട്‌സ് പരിശീലനം ശാരീരിക മാനസിക വൈകല്യം നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആശയേകുന്നു. ഭിന്നശേഷിക്കാരുടെ മസിലുകൾ ദൃഢമായതും ബാലൻസ് തെറ്റാതെ നടക്കാനായതും ശരീരഭാരം കുറഞ്ഞതുമൊക്കെ പ്രത്യക്ഷത്തിലുള്ള നേട്ടമായി ക്ലിനിക്കിലെ വിദഗ്ധർ വിലയിരുത്തുന്നു. 18നും 25നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ 18 പേർക്കാണ് പരിശീലനം നൽകിയത്. 
ആഴ്ചയിൽ രണ്ടുദിവസംവീതം മൂന്നുമാസമാണ് ക്ലാസ്. തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശിയും മാർഷ്യൽ ആർട്‌സ് പരിശീലകനുമായ സി നിധീഷ് ഇവർക്കായി പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കിയാണ‌് പരിശീലനം. ഫിസിയോ തെറാപ്പിസ്റ്റുമാരായ ഡെന്നി ഡേവിസ്, ലിസി മറിയം എന്നിവർ മേൽനോട്ടംവഹിച്ചു. 
സ്വന്തമായി ബസ‌ിൽ യാത്രചെയ്യാനും കടയിൽനിന്ന് സാധനങ്ങൾ വാങ്ങിക്കാനും മക്കൾക്ക് ആത്മവിശ്വാസം കൈവന്നതായി രക്ഷിതാക്കൾ പറയുന്നു. കേരളത്തിലാദ്യമായാണ് മാർഷ്യൽ ആർട്‌സ് ഭിന്നശേഷിക്കാർക്കുവേണ്ടി പ്രായോഗികതലത്തിൽ നടപ്പാക്കുന്നതെന്ന് സിഡിഎംആർപി ജോ. ഡയറക്ടർ പി കെ റഹീമുദ്ദീൻ പറഞ്ഞു. വിജയകരമായ പദ്ധതിക്ക് മൊഡ്യൂൾ തയ്യാറാക്കി മറ്റ് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.
പ്രധാന വാർത്തകൾ
Top