17 October Wednesday

ജലനിധി’ കുറ്റിപ്പുറത്ത് ലീഗിനെതിരെ കോൺഗ്രസ‌്

സ്വന്തം ലേഖകൻUpdated: Thursday Aug 9, 2018

 ‘

കുറ്റിപ്പുറം
കുറ്റിപ്പുറത്ത‌് ലീഗിനെതിരെ അഴിമതിയാരോപണവുമായി കോൺഗ്രസ‌് രംഗത്ത‌്. ജലനിധി കരാറുകാരനിൽനിന്ന‌് ലീഗ് നേതാക്കൾ വൻതുക കൈക്കൂലിയും പാർടി ഓഫീസിലേക്ക് എയർകണ്ടീഷനും ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡ​ന്റ് പാറക്കൽ ബഷീർ ആരോപിച്ചു.  
ബുധനാഴ്ച പകൽ പഞ്ചായത്ത് ഓഫീസ് മീറ്റിങ‌് ഹാളിൽ ചേർന്ന ജലനിധി അവലോകനയോഗത്തിലാണ് കോൺഗ്രസ‌് നേതാവ‌് ലീഗിനെതിരെ ആഞ്ഞടിച്ചത‌്. ലീഗ് സംസ്ഥാന സെക്രട്ടറികൂടിയായ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ‌്, മറ്റ് മെമ്പർമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി സി കെ ജയകുമാർ, ഏരിയാ കമ്മിറ്റിയംഗം വി കെ രാജീവ്, മറ്റ് രാഷ്ട്രീയ പാർടി പ്രതിനിധികൾ, ജലനിധി ഉദ്യോഗസ്ഥർ, പഞ്ചായത്ത്  അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രൂക്ഷപ്രതികരണം. ഇതിൽ പ്രതിഷേധിച്ച‌് ലീഗ്  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ‌് ക്ഷുഭിതനായി ഇറങ്ങിപ്പോയി. 
ജലനിധി കരാറുകാരന് പ്രവൃത്തി പൂർത്തിയാക്കിയവകയിൽ പഞ്ചായത്ത് അധികൃതർ കുടിശ്ശികയായി  ഒരുകോടിയോളം രൂപ നൽകാനുണ്ട് . ഇതിനായി ലീഗ് നേതാക്കൾ വൻതുക കമീഷൻ ചോദിച്ചെന്നും അത് നൽകാത്തതിനാലാണ് തുക തടഞ്ഞതെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. തൃശൂർ സ്വദേശിയായ കരാറുകാരൻ പാണക്കാട്ടെത്തി ലീഗ് ജില്ലാ പ്രസിഡന്റിനോട് പരാതി ബോധിപ്പിച്ചിരുന്നു.  തുടർന്ന് ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അറക്കലിനെ അന്വേഷണത്തിന‌് നിയോഗിച്ചതാണറിയുന്നത‌്. അതിനിടയിലാണ് കോൺഗ്രസ് നേതാവ് തന്നെ പരസ്യആരോപണം ഉന്നയിച്ചത‌്. എന്നാൽ ലീഗ‌് നേതാക്കൾ ഇത‌് നിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ‌് പദവി കോൺഗ്രസിന് ഒരുവർഷം വിട്ടുനൽകാൻ തയാറാകാത്തതിന്റെ വൈരാഗ്യംതീർക്കാനാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്നാണ‌് ലീഗ‌് നിലപാട‌്. പഞ്ചായത്ത് പ്രസിഡന്റ‌് സ്ഥാനം നൽകാത്ത ലീഗ് നിലപാടിനെതിരെ  കലാപത്തിനൊരുങ്ങുകയാണ‌് കോൺഗ്രസ‌് എന്ന‌് വ്യക്തമാക്കുന്നതാണ‌് ബുധനാഴ‌്ചത്തെ സംഭവവികാസം.
‘ജലനിധി’ പ്രവർത്തനം സുഗമമായി കൊണ്ടുപോകാൻ വിവിധ രാഷ്ട്രീയ പാർടിപ്രതിനിധികൾ ഉൾപ്പെട്ട സബ് കമ്മിറ്റി രൂപീകരിക്കാനും  യോഗം തീരുമാനിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റിയംഗം വി കെ രാജീവിന്റെ നിർദേശം അംഗീകരിക്കുകയായിരുന്നു.
പ്രധാന വാർത്തകൾ
Top