20 November Tuesday

ഹബ‌്ശി തങ്ങൾമാരുടെ കഥതേടി ഗവേഷകർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

പ്രൊഫ. സാമുവൽ ആന്‍ഡേഴ‌്സണും പ്രൊഫ. നീലിമയും മമ്പുറം ഹബ‌്ശി മഖാമിന് മുന്നിൽ

തിരൂരങ്ങാടി
ഇരുനൂറ്റിയമ്പതിലേറെ വർഷംമുമ്പ‌് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക‌് കുടിയേറിപ്പാർത്ത ഹബ‌്ശി തങ്ങൾമാരുടെ ചരിത്രംതേടി ഗവേഷകർ തിരൂരങ്ങാടിയിൽ. ന്യൂയോർക്ക‌് സർവകലാശാലയിലെ പ്രൊഫ. സാമുവൽ ആന്‍ഡേഴ‌്സണും പെൻസിൽവാനിയ സർവകലാശാലയിലെ പ്രൊഫ. നീലിമയുമാണ‌് മമ്പുറത്ത‌് താമസിക്കുന്ന ഹബ‌്ശി കുടുംബവീട്ടിലും മഖാമിലും എത്തിയത‌്. ആഫ്രിക്കൻ സ്വാധീനം ഇന്ത്യയുടെ പശ‌്ചിമതീരങ്ങളിൽ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ‌് നീലിമയുടെ ഉദ്യമം. യെമൻ തീരത്തെ എത്യോപ്യയുൾപ്പെടെയുള്ള പ്രദേശത്തെ ഹദർമൗത്തിൽനിന്നുമാണ‌് ലോകത്തെ വിവിധ സ്ഥലങ്ങളിലേക്ക‌് ഹബ‌്ശി തങ്ങൾമാർ കുടിയേറിയതെന്നാണ‌് വിശ്വാസം.
200﹣ലേറെ വർഷം പഴക്കമുള്ള ഹബ‌്ശി കുടുംബങ്ങളും യമനുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖയും മമ്പുറം ഹബ‌്ശി പള്ളിയിൽനിന്ന‌് ലഭിച്ചു. കക്കാട‌് ആറ്റക്കോയ തങ്ങളുടെ വീട്ടിലെത്തിയ സംഘം പഴയകാല ചരിത്രം ചോദിച്ചറിഞ്ഞു. ഗുജറാത്തിൽ ഏറെയുള്ള ഹബ‌്ശി കുടുംബങ്ങൾ ഒരുകാലത്ത‌് രാജാക്കന്മാരായിരുന്നു. മറ്റൊരുവിഭാഗം പണിക്കാരുമാണ‌്. തിരൂരങ്ങാടി പിഎസ‌്എംഒ കോളേജിൽ അന്താരാഷ‌്ട്ര ശിൽപ്പശാലക്കെത്തിയപ്പോഴാണ‌് കോളേജിലെ ചരിത്രവിഭാഗം മേധാവി ഡോ. പി പി അബ്ദുൾറസാഖ‌് മുഖേന ഹബ‌്ശി തങ്ങൾ കുടുംബം  പ്രദേശത്തുള്ളതായി ആൻഡേഴ‌്സണും നീലിമയും അറിയുന്നത‌്.
പ്രധാന വാർത്തകൾ
Top