15 November Thursday

എംഎൽഎയെ 'വാരി' എംപി വീഡിയോ വൈറൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
വേങ്ങര 
പ്രസംഗിക്കുമ്പോൾ ഈ വരവ് വന്നാലെന്നുപറഞ്ഞ‌് പി കെ കുഞ്ഞാലിക്കുട്ടി എംപി കെ എൻ എ ഖാദർ എംഎൽഎയെ പരിഹസിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ശനിയാഴ്ച വൈകിട്ട‌് ആതവനാട് കാട്ടിലങ്ങാടി ഇകെ വിഭാഗം സമസ്തയുടെ സ്ഥാപനമായ പിഎംഎസ്എ  യത്തീംഖാനയിയിൽ സംഘടിപ്പിച്ച പി എം എസ് എ പൂക്കോയ തങ്ങൾ അനുസ്മരണ ചടങ്ങിലാണ് ‘കളിയാക്കൽ’.  ചടങ്ങ‌് ലീഗ് സംസ്ഥാന പ്രസിഡന്റ‌് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തശേഷം   കുഞ്ഞാലിക്കുട്ടി സംസാരിക്കുമ്പോഴാണ‌് വേദിയിലേക്ക്  കെ എൻ എ ഖാദർ വെള്ളനിറത്തിലുള്ള മുണ്ടും ഷർട്ടും തൊപ്പിയും ധരിച്ച‌് കയറിവന്നത്. 
ഇതുകണ്ട കുഞ്ഞാലിക്കുട്ടി ഇങ്ങനെ വന്നാൽ എന്നുപറഞ്ഞ‌് മൈക്കിനുമുന്നിൽനിന്ന്  ദീർഘനേരം ചിരിക്കുകയായിരുന്നു.  സദസ്സും ചിരിച്ചതോടെ ഖാദർ ചമ്മി. തന്നെ പരിഹസിക്കുന്നതാണ‌് ഇതെന്ന‌് ഖാദർ ഹൈദരലി തങ്ങളെ  അറിയിക്കുകയായിരുന്നു.
പ്രധാന വാർത്തകൾ
Top