Top
17
Sunday, December 2017
About UsE-Paper

ക്ളീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 മലപ്പുറം > സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ഇനി മാലിന്യമടിഞ്ഞുകൂടില്ല. ഓരോ ഓഫീസിനും മാലിന്യം ശേഖരിക്കാനായി ഒന്നോ രണ്ടോ ചാക്കുകള്‍ നല്‍കും. ഓഫീസിലെ പേപ്പര്‍, പ്ളാസ്റ്റിക് വേസ്റ്റുകള്‍, വെള്ളക്കുപ്പികള്‍, ഉപയോഗശൂന്യമായ പേനകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ പ്രത്യേകം ചാക്കുകളിലാക്കി നിറയുന്നതനുസരിച്ച് മാലിന്യനിര്‍മാര്‍ജന യൂണിറ്റ് ശേഖരിക്കും. ഇവ തരംതിരിച്ച് റീ സൈക്ളിങ്ങിനായി നല്‍കും. 

ഓഫീസുകളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ സീറോ വേസ്റ്റ് മാനേജ്മെന്റിനെ അറിയിച്ചാല്‍ പ്ളേറ്റ്, ഗ്ളാസ് എന്നിവ എണ്ണത്തിനനുസരിച്ച് കൊണ്ടുവരും. പാര്‍ടിക്കുശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അവര്‍തന്നെ കൊണ്ടുപോകും.