22 September Saturday

ആശ്വാസവാക്കുമായി സ്‌പീക്കർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കൊണ്ടോട്ടി
മഹാപ്രളയത്തിൽ മലയിടിഞ്ഞ്‌ മണ്ണിനടിയിൽപ്പെട്ട്‌ മരിച്ചവരുടെ വീടുകളിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ സന്ദർശിച്ചു. ചെറുകാവ്‌ പഞ്ചായത്തിലെ പെരിങ്ങാവ്‌ കൊടപ്പുറത്തെ വീടുകളിലാണ്‌ ആശ്വാസവാക്കുകളുമായി സ്‌പീക്കറെത്തിയത്‌. ദുരന്തത്തിൽ മരിച്ച സിപിഐ എം ചെറുകാവ്‌ ലോക്കൽ കമ്മിറ്റിയംഗം പാണ്ടികശാല ബഷീറിന്റെ വീട്ടിലെത്തിയ സ്‌പീക്കർ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട സഹോദരൻ അസ്‌കറിനെയും ബഷീറിന്റെ മകൻ മുബഷീറിനെയും ആശ്വസിപ്പിച്ചു. അസ്‌കറും കുടുംബവും കല്യാണത്തിനുപോയ സമയത്തായിരുന്നു ദുരന്തം. മുബഷീറിന്റെ ഉപ്പ ബഷീറും ഉമ്മയും രണ്ട്‌ സഹോദരങ്ങളും ദുരന്തത്തിൽ മരിച്ചിരുന്നു. തൊഴിൽതേടി പോയതിനാൽ മുബഷീർ മാത്രമാണ്‌ രക്ഷപ്പെട്ടത്‌.
ജീവൻ തിരിച്ചുകിട്ടിയ മുഹമ്മദാലിയുടെ വീട്ടിലെത്തിയും സ്‌പീക്കർ ആവശ്യമായ നടപടി സ്വീകരിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക്‌ ത്വരിതഗതിയിൽ സഹായമെത്തിക്കാൻ നടപടി സ്വീകരിക്കാൻ കലക്ടർക്കും ബന്ധപ്പെട്ടവർക്കും അദ്ദേഹം നിർദേശം നൽകി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ പ്രമോദ്‌ദാസ്‌, ഏരിയാ കമ്മിറ്റിയംഗം പി കെ മോഹൻദാസ്‌, ചെറുകാവ്‌ ലോക്കൽ സെക്രട്ടറി പി വി സുനിൽകുമാർ എന്നിവർ ഒപ്പമുണ്ടായി.
പ്രധാന വാർത്തകൾ
Top