Top
19
Tuesday, December 2017
About UsE-Paper

ചെറുകുളമ്പിന്റെ അണിയറയില്‍ കാല്‍ നൂറ്റാണ്ട് തികച്ച് കാക്ക ഉമ്മര്‍

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

 സ്കൂള്‍ നാടകവേദിയില്‍ 29 വര്‍ഷം പൂര്‍ത്തീകരിച്ച കാക്ക ഉമ്മര്‍ ഇരുപത്തഞ്ചാം വര്‍ഷവും ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളുമായാണ് തേഞ്ഞിപ്പലത്തെത്തിയത്. മനുഷ്യനന്മയുടെയും മതേതരത്വത്തിന്റെയും കഥ പറഞ്ഞ 'വിശുദ്ധ കോഴിക്കാട്ട'മായിരുന്നു രംഗത്തവതരിപ്പിച്ചത്.'ഗില്‍ഗില്‍ മ ജില്‍ജില്‍ ത' എന്ന നാടകത്തിലൂടെ കഴിഞ്ഞ വര്‍ഷം ജില്ലാ വിജയികളായ ടീമിനെയായിരുന്നു ഇത്തവണയും അരങ്ങിലെത്തിച്ചത്. ചെമ്മങ്കടവ് സ്വദേശിയായ കാക്ക ഉമ്മര്‍ പെയിന്റിങ് ജോലിക്കിടയിലെ ഒഴിവ് സമയം നാടകത്തിന് മാറ്റിവയ്ക്കുകയാണ് ഇക്കാലമത്രയും. കലോത്സവക്കാലമായാല്‍ ഞരമ്പില്‍ മുഴുവന്‍ നാടകം നിറയുമെന്ന് കാക്ക ഉമ്മര്‍ പറയുന്നു.