20 November Tuesday
ദുരിതാശ്വാസനിധി

കോഡൂര്‍ സർവീസ് സഹകരണ ബാങ്ക‌് 12,79,115 രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായം ബാങ്ക് സെക്രട്ടറി കെ മോഹൻദാസ് മന്ത്രി കെ ടി ജലീലിന് കൈമാറുന്നു

കോഡൂര്‍ സർവീസ് സഹകരണ ബാങ്ക‌്  
12,79,115 രൂപ കൈമാറി
മലപ്പുറം 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂർ സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഒരുമാസത്തെ ശമ്പളവും  ബാങ്ക് പ്രസിഡ​ന്റിന്റെ ഓണറേറിയവും ഡയറക്ടർമാരുടെ സിറ്റിങ്ഫീസും ഉൾപ്പെടെ 12,79,115 രൂപ നൽകി. ബാങ്ക് സെക്രട്ടറി കെ മോഹൻദാസ് മന്ത്രി കെ ടി ജലീലിന് കൈമാറി. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ‌് വി പി അനിൽകുമാർ,  കലക്ടർ അമിത് മീണ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ പൊതുനന്മാ ഫണ്ടിൽനിന്ന് 5,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യതവണ കൈമാറിയിരുന്നു. 
സംസ്ഥാന സഹകരണ വകുപ്പ് വിഭാവനംചെയ്ത നവീന പാർപ്പിട പദ്ധതിയിലേക്കും 2,00,000 രൂപ ധനസഹായം നൽകും. കോഡൂർ പഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ കഷ്ടതയനുഭവിച്ച 600ഓളം കുടുംബങ്ങൾക്ക് 3.5 ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ ബാങ്ക് വിതരണംചെയ്തിരുന്നു. കുടിവെള്ളലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ‍ കുടിവെള്ളവുമെത്തിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top