15 November Thursday

പരിഷത്ത‌് ആരോഗ്യക്ലാസ‌്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

മലപ്പുറം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ വ്യാപകമായി ആരോഗ്യക്ലാസുകൾ സംഘടിപ്പിക്കും. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, പരിഷത്ത് പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ‌് ക്ലാസ‌് നയിക്കുക. ഇതിനുള്ള ആദ്യഘട്ട പരിശീലനം തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻ മേധാവിയും പരിഷത്ത് ആരോഗ്യ വിഷയസമിതി ചെയർമാനുമായ ഡോ. കെ വിജയകുമാർ ഉദ‌്ഘാടനംചെയ‌്തു. പ്രളയാനന്തര കേരളം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്ന വിഷയം അവതരിപ്പിച്ചായിരുന്നു ക്ലാസ‌്. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി വി മണികണ്ഠൻ അധ്യക്ഷനായി. അരുൺകുമാർ, ജയ്സോമനാഥൻ എന്നിവർ സംസാരിച്ചു.  സെക്രട്ടറി വി ആർ പ്രമോദ് സ്വാഗതവും  ദിനേശൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top