13 November Tuesday

വെള്ളപ്പൊക്കത്തിന്റെ അളവ് ചുമരിൽ രേഖപ്പെടുത്താൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

മലപ്പുറം
സംസ്ഥാനത്ത് പ്രളയത്തിൽ വെള്ളംകയറിയ സർക്കാർ ﹣പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും ഉയർന്ന വെള്ളത്തിന്റെ അളവ്  നിശ്ചിത മാതൃകയിൽ  രേഖപ്പെടുത്താൻ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിർദേശം നൽകി. 
സർക്കാർ﹣അർധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, വൈദ്യുതിതൂണുകൾ, ആശുപത്രികൾ, പൊതുവായനശാലകൾ, സ്‌കൂളുകൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ വെള്ളം കയറിയതിന്റെ അളവ‌് രേഖപ്പെടുത്തണമെന്നാണ‌് നിർദേശം. കെട്ടിടത്തിന്റെ തറനിരപ്പിൽനിന്ന‌് വെള്ളം കയറിയ ഭാഗംവരെ മീറ്ററിലുള്ള അളവും ഏറ്റവും ജലനിരപ്പുയർന്ന തീയതിയും  രേഖപ്പെടുത്തണം. 
ഇത് സംബന്ധിച്ച നിർദേശങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നൽകുന്നതിനും രണ്ടാഴ്ചക്കകം പദ്ധതി പൂർത്തീകരിക്കാനും  കലക്ടർക്ക് നിർദേശം നൽകി.    സർക്കാർ സ്ഥാപനങ്ങൾ ഇതിനാവശ്യമായ തുക  പ്രളയവുമായി ബന്ധപ്പെട്ട ഫണ്ടിൽനിന്നും  കെഎസ്ഇബി, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവ തനത് ഫണ്ടിൽനിന്നും വിനിയോഗിക്കണം. 
പ്രധാന വാർത്തകൾ
Top