22 September Saturday

ഭക്ഷ്യവസ‌്തുക്കൾ താലൂക്ക് ഓഫീസിൽ കെട്ടിക്കിടക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

നിലമ്പൂർ
ഒഡീഷയിലെ റായിഗഡ് ജില്ലയിൽനിന്ന‌്  ജില്ലക്ക് അനുവദിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ‍്യവസ്തുക്കൾ നിലമ്പൂർ താലൂക്ക് ഓഫീസിൽ കെട്ടിക്കിടക്കുന്നു.  റായിഗഡിലെ സന്നദ്ധസംഘടനകളും മലയാളി  അസോസിയേഷനുകളും സമാഹരിച്ച് ജില്ലാ ഭരണകാര്യാലയം മുഖേന ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കയച്ച 25 കിലോ തൂക്കമുള്ള 120 ചാക്ക‌് അരി, അഞ്ച് കിലോവീതം തൂക്കമുള്ള 100 ബിസ്കറ്റ‌് പാക്കറ്റ‌് എന്നിവയാണ‌് വിതരണംചെയ്യാതെ കിടക്കുന്നത‌്. ആഗസ‌്ത‌് 18ന് ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ ഷൊർണൂർവഴിയാണ‌് കിറ്റുകൾ  നിലമ്പൂരിലെത്തിച്ചത്. നിലമ്പൂർ വില്ലേജ് ഓഫീസർ 22ന് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഭക്ഷ‍്യവസ്തുക്കൾ ഏറ്റുവാങ്ങി  താലൂക്ക് ഓഫീസിലേക്ക‌് കൊണ്ടുവന്നു. എന്നാൽ  16 ദിവസമായി അത് കെട്ടിക്കിടക്കുകയാണ്. ഭക്ഷ‍്യവസ്തുക്കൾ ഐടിഡിപിക്ക് കൈമാറുമെന്ന‌് നിലമ്പൂർ തഹസിൽദാർ പറയുന്നു. അതേറ്റെടുക്കാൻ പട്ടികവർഗ വികസനവകുപ്പ‌് അധികൃതർ എത്തിയിട്ടില്ല.
പ്രധാന വാർത്തകൾ
Top