20 October Saturday

എടപ്പാളിൽ മുസ്ലിംലീഗിൽ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018
എടപ്പാൾ 
എടപ്പാൾ പഞ്ചായത്തിൽ മുസ്ലിംലീഗിൽ പൊട്ടിത്തെറി. ലീഗിന്റെ പഞ്ചായത്തംഗം പാർടി സ്ഥാനങ്ങൾ മുഴുവൻ രാജിവച്ചു. എടപ്പാൾ പഞ്ചായത്തിലെ മുസ്ലിംലീഗ് അംഗം വി കെ എ മജീദാണ് പാർടിയിലെ മുഴുവൻ സ്ഥാനങ്ങളും രാജിവച്ചത്.
 മെമ്പർ സ്ഥാനം അടക്കം രാജിവയ‌്ക്കുന്നതിനെ കുറിച്ച‌് ആലോചിക്കുന്നതായും വി കെ എ മജീദ് പറഞ്ഞു. വാർഡിൽ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിന് തുരങ്കംവയ‌്ക്കുന്ന പ്രവർത്തനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
 വർഷങ്ങായി പാർടിക്കുവേണ്ടി പ്രവർത്തിക്കുന്നു. എന്നാൽ അടുത്തിടെ പാർടിയിലേക്ക് കയറിവന്നവർക്ക് സ്ഥാനമാനങ്ങൾ വാരിക്കോരി നല്‍കുന്ന നേതൃത്വത്തിന്റെ സമീപനത്തോട് യോജിക്കാൻ കഴിയില്ല. 
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എന്ന നിലയ്ക്ക് ഒരു പരിഗണനയും പാർടി തരുന്നില്ല. ഈ സാഹചര്യത്തിലാണ‌് രാജിയെന്ന‌് മജീദ് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top