21 September Friday

നവജാതശിശുവിന്റെ കൊലപാതകം: ഉമ്മ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
മലപ്പുറം
കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ വീട്ടിനുള്ളിൽ കഴുത്തറുത്ത‌് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ ഉമ്മയും അറസ്റ്റിലായി. ചെലൂർ തോട്ടാശേരി വിളഞ്ഞിപ്പുലാൻ നബീല (24)യെയാണ‌് സിഐ എ പ്രേംജിത്ത‌് അറസ്റ്റുചെയ‌്തത‌്. മലപ്പുറം താലൂക്ക‌് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലായിരുന്ന പ്രതിയെ ആശുപത്രിയിൽനിന്ന‌് ഡിസ‌്ചാർജ‌് ചെയ‌്തതോടെയാണ‌് അറസ്റ്റ‌് രേഖപ്പെടുത്തിയത‌്. 
വീട്ടിനുള്ളിലെ ശൗചാലയത്തിൽ പ്രസവിച്ചയുടനെ വായിൽ തുണിതിരുകിക്കയറ്റിയും മൂക്ക‌് പൊത്തിപ്പിടിച്ചും കുഞ്ഞിന്റെ ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാൻ സഹോദരന‌് കൈമാറിയെന്ന‌് പ്രതി പൊലീസിനോട‌് സമ്മതിച്ചു. സഹോദരനായ ഷിഹാബുദ്ദീൻ അടുക്കളയിലുപയോഗിക്കുന്ന കത്തികൊണ്ട‌് കുഞ്ഞിന്റെ കഴുത്തറുത്ത‌് ഉടലും തലയും വേർതിരിച്ച‌് തലയിണയുറയിലാക്കുന്നതിനും സഹായിച്ചു. വീടിന്റെ പിറകുവശത്ത‌് കുഴിച്ചുമൂടാനായിരുന്നു ഉദ്ദേശം. വിവാഹബന്ധം വേർപ്പെടുത്തിക്കഴിയുന്ന സമയത്ത‌് ഗർഭിണിയായ വിവരം പുറംലോകം അറിഞ്ഞാലുണ്ടാകുന്ന മാനഹാനിയും സഹോദരന്റെ വിവാഹ ഒരുക്കങ്ങൾക്ക‌് തടസ്സമാകുമോ എന്നുമുള്ള ഭയത്തിലാണ‌് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട‌് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ‌് കൊലനടത്തിയതെന്നും സമ്മതിച്ചിട്ടുണ്ട‌്. 
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ‌്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന‌്  സിഐ എ പ്രേംജിത്ത‌് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top