17 November Saturday

ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകാൻ പലിശ രഹിത വായ്‌പ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

പലിശ രഹിത വായ്‌പ പദ്ധതി കെ പി നവജ്യോതിക്ക് നൽകി കെ ബാലചന്ദ്രൻ ഉദ‌്ഘാടനംചെയ്യുന്നു

 

തേഞ്ഞിപ്പലം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകാനായി പലിശ രഹിത വായ്‌പയുമായി കലിക്കറ്റ്‌ യൂണിവേഴ്സിറ്റി എംപ്ലോയീസ്‌ ഹൗസിങ് കോ‐ഓപ്പറേറ്റീവ്‌ സൊസൈറ്റി. സംഘത്തിലെ അംഗങ്ങൾക്കായാണ്‌ പ്രളയ ബാധിതർക്ക്‌ സഹകരണത്തിന്റെ കൈത്താങ്ങ്‌ എന്ന മുദ്രാവാക്യത്തോടെ പദ്ധതി നടപ്പാക്കുന്നത്‌. 
ഒരു മാസത്തെ ശമ്പളത്തിന‌് തുല്യമായ തുകയാണ‌് പലിശ രഹിത വായ‌്പയായി നൽകുന്നത‌്. പരമാവധി ഒരു ലക്ഷം വരെ അനുവദിക്കും. ബുധനാഴ‌്ച ആരംഭിച്ച പദ്ധതി 30 വരെ ഉണ്ടാകും.
വായ‌്പാ തുക നേരിട്ട‌് ദുരിതാശ്വാസ നിധിയിൽ അടച്ച‌് രശീതി വായ‌്പക്കാരന‌് കൈമാറുകയാണ‌് ചെയ്യുക. 12 തുല്യ ഗഡുക്കളായി 12 മാസംകൊണ്ട‌് അടച്ച‌് തീർത്താൽ മതി. പദ്ധതി സൊസൈറ്റി പ്രസിഡന്റ‌് കെ ബാലചന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. 
കെ പി  നവജ്യോതി ആദ്യ വായ‌്പ സ്വീകരിച്ചു. സെനറ്റ‌് അംഗം വിനോദ‌് എൻ നീക്കാംപുറത്ത‌് അധ്യക്ഷനായി. ഡയറക്ടർ സി ജ്യോതികുമാർ സ്വാഗതവും സെക്രട്ടറി എ സുരേശൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top