കനോലി പ്ളോട്ടില്‍ സഞ്ചാരികള്‍ക്ക് നിരോധം

നിലമ്പൂര്‍ > കനോലി പ്ളോട്ടിലെ തൂക്കുപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി വിനോദസഞ്ചാരികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി. പാലം നിര്‍മിച്ച സില്‍ക്കിനാണ് അറ്റകുറ്റപ്പണിക്കുള്ള ചുമതലയും. ഫെബ്രുവരിയില്‍ നടത്തേണ്ട അറ്റകുറ്റപ്പണി വൈകിയതോടെയാണ് സ്കൂള്‍ അവധിക്കാലത്ത് കേന്ദ്രം അടച്ചിടേണ്ടിവന്നത്. മികച്ച വരുമാനം ലഭിക്കുന്ന മാസങ്ങളാണ് ഏപ്രിലും മെയും. കഴിഞ്ഞ ഒരുവര്‍ഷം 47,86,660 രൂപയാണ് സഞ്ചാരികളില്‍നിന്ന് പാസിനത്തില്‍ ലഭിച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രം 9,01,705 രൂപ കിട്ടി.









0 comments