15 November Thursday

കൊലയാളികളെ വെള്ളപൂശാനുള്ള നീക്കം തിരിച്ചറിയണം: എസ‌്എഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018
മലപ്പുറം 
എറണാകുളം മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ‌് ഫ്രണ്ട്  തീവ്രവാദികൾ അരുംകൊല ചെയ്ത സംഭവത്തിൽ സമൂഹമൊന്നടങ്കം പ്രതിഷേധവുമായെത്തിയതോടെ ക്യാമ്പസ് ഫ്രണ്ടും വലതുപക്ഷ സംഘടനകളും കൊലയാളികളെ വെള്ളപൂശാൻ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന‌് എസ‌്എഫ‌്ഐ ‌ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.     
രാമപുരം ജെംസ് കോളേജിൽ കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന യൂണിയനുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ സംഘം പ്രചരിപ്പിക്കുന്നത്. ക്ലാസ് റെപ്പു മ്മാരെ തെരഞ്ഞെടുത്ത ഘട്ടത്തിൽ 21 സീറ്റ് എസ് എഫ്‌ഐക്കും 21 സീറ്റ് യുഡിഎസ്എഫ് സഖ്യത്തിനും ലഭിച്ചു.  എന്നാൽ ജനറൽ സീറ്റിലേക്ക് ഭൂരിപക്ഷം നേടാനായി ക്യാമ്പസ് ഫ്രണ്ടിന് ലഭിച്ച രണ്ട് പ്രതിനിധികളുടെ പിന്തുണ വാങ്ങിയണ് നിലവിലുള്ള യൂണിയൻ അധികാരത്തിൽ വന്നത്. 
എസ്എഫ്‌ഐ മങ്കട ഏരിയാ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റി യുടെയോ അറിവോടെ ആയിരുന്നില്ലാ ക്യാമ്പസ് ഫ്രണ്ടിന്റെ പിന്തുണ സ്വീകരിച്ചത്.  കോളേജ് യൂണിറ്റ് കമ്മിറ്റിയിലെ ചില അംഗങ്ങൾ മാത്രമായി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ക്യാമ്പസ് ഫ്രണ്ടുമായി ചേർന്ന് യൂണിയൻ ഉണ്ടായത്. ഇതിന്റെ ഭാഗമായി ജെംസ് കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി തൊട്ടടുത്ത ദിവസത്തിൽ യോഗംചേർന്ന് പിരിച്ചു വിടുകയുംചെയ്തു. ആറുമാസങ്ങൾക്ക് ശേഷമാണ് പുതിയ യൂണിറ്റ് കമ്മിറ്റി നിലവിൽ വന്നത്. ഇതെല്ലാം മറച്ചുവച്ച് ദാരുണമായ കൊലപാതകത്തെ മറയ്ക്കാൻ വേണ്ടിയുള്ള പ്രചാരണങ്ങള്‍ നടത്താനാണ് ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ്, കെഎസ്‌യു സംഘടനകൾ ശ്രമിക്കുന്നത്. 
2014ൽ ചുങ്കത്തറ മാർത്തോമ കോളേജിൽ ക്യാമ്പസ് ഫ്രണ്ടിനെ കൂട്ടുപിടിച്ചാണ‌് യുഡിഎ‌സ‌്എഫ‌് യൂണിയൻ സ്വന്തമാക്കിയത‌്. ക്യാമ്പസ‌് ഫ്രണ്ടുകാരായ ജനറൽ  ക്യാപ്റ്റനെയും  രണ്ടാം വർഷ റെപ്പിനെയുമാണ‌് ഇവർ കൂടെക്കൂട്ടിയത‌്.   2016ൽ പുത്തനത്താണി സിപിഎ കോളേജിൽ ക്യാമ്പസ‌് ഫ്രണ്ടുകാരനായ ഒന്നാം   വർഷ റെപ്പിനെ കൂടെക്കൂട്ടി യൂണിയൻ പിടിച്ചു. സമാനമായ സംഭവം മൂത്തേടം ഫാത്തിമ കോളേജിലും വള്ളുവമ്പ്രം എംഐസി കോളേജിലും ആവർത്തിച്ചു. ഒരു നടപടിയും എടുക്കാൻ ഈ കൂട്ടർ തയ്യാറാവാതെയാണ് എസ്എഫ്‌ഐയെ കുറ്റപ്പെടുത്തുന്നത്. ഇത് വ്യക്തമായ വർഗീയ അജന്‍ഡയുടെ ഭാഗമായിട്ടാണ്. ഇത്തരം പ്രചാരവേലകൾ പൊതുസമൂഹം അർഹിക്കുന്ന അവജ്ഞതയോടെ  തള്ളിക്കളയുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീറും  പ്രസിഡ​ന്റ് ഇ അഫ്‌സലും പ്രസ്താവനയിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top