25 April Wednesday

ദേശീയ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയുടെ മിന്നും പ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

ദേശീയ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍നിന്ന് പങ്കെടുത്ത അംഗങ്ങള്‍

 വണ്ടൂര്‍ > കണ്ണൂരില്‍ നടന്ന ദേശീയ തയ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച  പ്രകടനവുമായി ജില്ല. ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടംചൂടിയതില്‍ ഭൂരിഭാഗവും മലപ്പുറത്തെ താരങ്ങളുടെ മികവിലായിരുന്നു. 12 സ്വര്‍ണമാണ് മലപ്പുറത്തെ താരങ്ങള്‍ നേടിയത്. ജൂനിയര്‍ വിഭാഗത്തില്‍ കെ അന്‍ജിത്ത് ഇരട്ട സ്വര്‍ണം നേടി. സീനിയര്‍ വിഭാഗത്തില്‍ സതീശ്കുമാറും സ്വര്‍ണം നേടി. ജൂനിയര്‍ വിഭാഗത്തില്‍ എട്ടുവയസുകാരന്‍ എന്‍ സി അമന്‍ സ്വര്‍ണം നേടിയപ്പോള്‍ സീനിയര്‍ ഫീമെയില്‍ വിഭാഗത്തില്‍ സരസ്വതി ശ്രീധര്‍ വെള്ളിയും ജൂനിയര്‍ ഫീമെയില്‍ വിഭാഗത്തില്‍ സനുഷ വെള്ളിയും നേടി.

പ്രാദേശികമായി ഒട്ടേറെ പ്രതിഭകള്‍ തയ്ക്വാന്‍ഡോയില്‍ വളര്‍ന്നുവരുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തില്‍ തയ്ക്വാന്‍ഡോ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീധര്‍ കെ ചരണ്‍, സരസ്വതി ശ്രീധര്‍, സതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top