26 September Wednesday

കെ കെ അനീഷ‌് മാസ്റ്റർ അനുസ‌്മരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
മലപ്പുറം
എയ‌്ഡഡ‌് സ‌്കൂൾ മാനേജ‌്മെന്റ‌് ഭീകരതയുടെ ഇരയായ കെ കെ അനീഷ‌് മാസ്റ്ററുടെ നാലാമത‌് രക്തസാക്ഷിദിന അനുസ‌്മരണം കെഎസ‌്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി ശശികുമാർ ഉദ‌്ഘാടനംചെയ‌്തു. ജില്ലാ പ്രസിഡന്റ‌് കെ കെ ഗീത അധ്യക്ഷയായി.  കെഎസ‌്ടിഎ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് പി കെ സതീശ‌് അനീഷ‌് മാസ്റ്ററെ അനുസ‌്മരിച്ചു. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് തിരൂർ ജിബിഎച്ച‌്എസ‌്എസിലെ അധ്യാപിക കല വാസുദേവൻ നൽകിയ സ്വർണവള പി കെ സതീശ‌് ഏറ്റുവാങ്ങി. പ്രളയത്തിലകപ്പെട്ട വിദ്യാർഥികൾക്ക‌് സ‌്നേഹസമ്മാനം എന്ന പേരിൽ എയുപി സ‌്കൂൾ ഊർങ്ങാട്ടിരി, ജിഎൽപിഎസ‌് ചെങ്ങര, ജിഎംയുപിഎസ‌് മൈത്രി എന്നീ വിദ്യാലയങ്ങളിലെ പൂർവ വിദ്യാർഥികളും  രക്ഷിതാക്കളും തയ്യാറാക്കിയ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങൾ അടങ്ങിയ നോട്ട‌ുബുക്കുകൾ  ടി കെ എ ഷാഫി ഏറ്റുവാങ്ങി.  സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ ബദറുന്നീസ, സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗം ടി കെ എ ഷാഫി, വി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ കെ ബിനു സ്വാഗതവും ആർ എസ‌് അമീനകുമാരി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top