21 September Friday

പനി: ചികിത്സ തേടിയത‌് 1160 പേർ

സ്വന്തം ലേഖികUpdated: Friday Aug 31, 2018
 
കോഴിക്കോട‌്
പനി ബാധിച്ച‌് ജില്ലയിലെ വിവിധ ആശുപത്രികളിൽ വ്യാഴാഴ‌്ച ചികിത്സയ‌്ക്കെത്തിയത‌് 1160 പേർ. 24 പേരെ കിടത്തി ചികിത്സയ‌്ക്ക‌് പ്രവേശിപ്പിച്ചു. മൂന്ന‌് പേർക്കാണ‌്  എലിപ്പനി സ്ഥിരീകരിച്ചത‌്. ചെലവൂർ, കീഴൽ, മാങ്കാവ‌് എന്നിവിടങ്ങളിലാണ‌് എലിപ്പനി ബാധിതരുള്ളത‌്. കഴിഞ്ഞ ദിവസം ചാലിയത്ത‌് മരിച്ച ബാലൻ (65), ഒളവണ്ണ നന്ദഗോപാൽ (67) എന്നിവർക്ക‌് എലിപ്പനി സംശയിക്കുന്നുണ്ട‌്.   വെള്ളപ്പൊക്കം തുടങ്ങിയത‌് മുതൽ ഇതുവരെ അഞ്ച‌് പേരുടെ മരണമാണ‌് എലിപ്പനിമൂലമാണെന്ന‌് സംശയിക്കുന്നത‌്.
  വ്യാഴാഴ‌്ച ചികിത്സ തേടിയവരിൽ 25 പേർക്ക‌് എലിപ്പനി സംശയിക്കുന്നു. കൊടുവള്ളി, മങ്ങാട‌് എന്നിവിടങ്ങളിൽ  രണ്ട് പേർക്ക‌് ഡെങ്കി ബാധിച്ചതായി സംശയമുണ്ട‌്. കോവൂർ, കൊയിലാണ്ടി, തിരുവങ്ങൂർ, ആവള, വേളം എന്നിവിടങ്ങളിലായി അഞ്ച‌് പേർക്ക‌് മഞ്ഞപ്പിത്തവും സംശയിക്കുന്നുണ്ട‌്. 
    പകർച്ചവ്യാധിക്കെതിരെ ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ‌് ജില്ലാ ആരോഗ്യ വിഭാഗം നടത്തുന്നത‌്. താൽക്കാലിക ആശുപത്രികൾ ഒരുക്കിയതടക്കം  സർക്കാർ, സ്വകാര്യ ആശുപത്രികളുടെ കൂട്ടായ‌്മയിലൂടെ  വിവിധ പ്രവർത്തനങ്ങളാണ‌് സംഘടിപ്പിക്കുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top