21 September Friday

റിസ‌്ക‌് അലവൻസ‌് അനുവദിക്കണം : കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

കെജിഎൻഎ ജില്ലാസമ്മേളനം എസ്‌ കെ സജീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 കോഴിക്കോട‌്  

പകർച്ചവ്യാധികളുമായി നിരന്തരം ബന്ധപ്പെടുന്ന എല്ലാ നേഴ‌്സുമാർക്കും റിസ‌്ക‌് അലവൻസ‌് അനുവദിക്കണമെന്ന‌് കേരള ഗവ. നേഴ‌്സസ‌് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിഫോം അലവൻസ‌് വർധിപ്പിക്കുക, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ റേഷ്യോ പ്രൊമോഷൻ ഉടൻ നടപ്പാക്കുക, എൽഡിഎഫ‌് സർക്കാരിന്റെ പദ്ധതികൾക്ക‌് പിന്തുണ നൽകുക, നവകേരള മിഷൻ വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 
ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ ടി ദാസൻ ഉദ‌്ഘാടനംചെയ‌്തു. എൻ എ ശ്യാമള അധ്യക്ഷയായി. ‌എഫ‌്എസ‌്എടിഒ ജില്ലാസെക്രട്ടറി എം മുരളീധരൻ, കെഎസ‌്ടിഎ സംസ്ഥാന വൈസ‌്പ്രസിഡന്റ‌് പി കെ സതീശ‌്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി വി അരുൺകുമാർ, അസ‌്ഹർ അലി എന്നിവർ സംസാരിച്ചു. സി ഉദയകുമാർ സ്വാഗതവും എൻ വി അനൂപ‌് നന്ദിയും പറഞ്ഞു. 
അനുമോദന യാത്രയയപ്പ‌് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം പി വിശ്വൻ ഉദ‌്ഘാടനംചെയ‌്തു. കെ കെ സജിത അധ്യക്ഷയായി. കെ പി ഷീന, ഒ കെ രാജേഷ‌് എന്നിവർ സംസാരിച്ചു. കെ രഞ‌്ജിത‌് സ്വാഗതവും കെ സിന്ധു നന്ദിയും പറഞ്ഞു. 
പ്രതിനിധി സമ്മേളനം ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം എസ‌് കെ സജീഷ‌് ഉദ‌്ഘാടനംചെയ‌്തു. എ ബിന്ദു അധ്യക്ഷയായി. പി ഉഷാദേവി മുഖ്യപ്രഭാഷണം നടത്തി. സി ഉദയകുമാർ പ്രവർത്തന റിപ്പോർട്ടും എൻ വി അനൂപ‌് വരവ‌്ചെലവ‌് കണക്കും അവതരിപ്പിച്ചു. എം സിമി സംസാരിച്ചു. 
 ഭാരവാഹികൾ: എൻ എ ശ്യാമള(പ്രസിഡന്റ‌്), എ വി സൗദ,  ജ്യോത്സന(വൈസ‌്പ്രസിഡന്റുമാർ), എൻ വി അനൂപ‌്(സെക്രട്ടറി), എൻ സനൽ, കെ രഞ്ജിത‌് (ജോ. സെക്രട്ടറിമാർ), എ ബിന്ദു(ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top