22 September Saturday

കർഷകസംഘം പ്രചാരണ ജാഥകൾ വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 കോഴിക്കോട‌്

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ‌്ത‌് ഒമ്പതിന‌് ആദായ നികുതി ഓഫീസിനു മുന്നിൽ കർഷക രോഷ കൂട്ടായ‌്മ നടക്കും. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ നാല‌് പ്രചാരണ ജാഥകൾ നടക്കും. രണ്ട‌്, മൂന്ന‌്, നാല‌് തിയ്യതികളിലാണ‌് ജാഥ പര്യടനം നടത്തുക. 
ജില്ലാ സെക്രട്ടറി പി വിശ്വൻ നയിക്കുന്ന ജാഥ ആഗസ‌്ത‌് ഒന്നിന‌് വൈകിട്ട‌് രാമനാട്ടുകരയിൽ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ‌്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ‌് കെ പി കുഞ്ഞമ്മദ‌്കുട്ടി നയിക്കുന്ന ജാഥ കാവിലുംപാറയിൽ കർഷക സംഘം സംസ്ഥാന ജോയിന്റ‌് സെക്രട്ടറി എം പ്രകാശനും സംസ്ഥാന കമ്മിറ്റിയംഗം എം മെഹബൂബ‌് നയിക്കുന്ന ജാഥ മുതുകാട‌്  കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ കമ്മിറ്റിയംഗം പി മോഹനനും സംസ്ഥാന കമ്മിറ്റിയംഗം ജോർജ‌് എം തോമസ‌് എംഎൽഎ നയിക്കുന്ന ജാഥ ഇയ്യാ‌ട‌് കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശനും ഉദ‌്ഘാടനം ചെയ്യും. 
ജാഥയുടെ വിജയത്തിനായി മുഴുവൻ കർഷകരും പ്രവർത്തകരും രംഗത്തിറങ്ങണമെന്ന‌് കർഷക സംഘം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
പ്രധാന വാർത്തകൾ
Top