19 September Wednesday

കർഷകരോഷകൂട്ടായ്മ: പ്രചരണജാഥ രണ്ടിന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 വടകര

ആൾ ഇന്ത്യ കിസാൻ സഭയുടെ നേതത്വത്തിൽ നടക്കുന്ന ദേശീ പ്രഷോഭത്തിന്റെ ഭാഗമായി ആഗസ്ത് ഒമ്പതിന് കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നിൽ കർഷക രോഷ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി കർഷക സംഘം ജീല്ലാ കമ്മറ്റി വാഹനപ്രചരണ ജാഥ സംഘടിപ്പിക്കുന്നു. 2,3,4 തീയതികളിൽ ജാഥ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്കുട്ടി നയിക്കുന്ന ജാഥ വ്യാഴാഴ്ച വൈകീട്ട് കാവിലും പാറയിൽ സംസ്ഥാനജോയിന്റ് സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനം ചെയ്യും. 
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ജാഥ മുള്ളൻകുന്നിൽ നിന്നും ആരംഭിക്കും. തുടർന്ന് കുറ്റ്യാടി, മൊകേരി, കായക്കൊടി, കൈവേലി, ഭൂമിവാതുക്കല, വളയം, പാറക്കടവ്, തൂണേരി, ഇരിങ്ങണ്ണൂർ, എടച്ചേരി, പുറമേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന്ശേഷം കല്ലാച്ചിയിൽ സമാപിക്കും. 
ശനിയാഴ്ച രാവിലെ ഒമ്പതിന് ജാഥ ആരൂര് നിന്നും പര്യടനം ആരംഭിക്കും. തീക്കുനി, ആയഞ്ചേരി, തിരുവള്ളൂർ, വെട്ടിൽപീടിക, മേമുണ്ട, പാലോളിപ്പാലം, നാരായണനഗരം, പുതിയാപ്പ്, കൈനാട്ടി, നാദാപുരംറോഡ്, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഓർക്കാട്ടേരിയിൽ സമാപിക്കും. സമാപനസമ്മേളനം പി മോഹനൻ ഉദ്ഘാടനം ചെയ്യും. 
അഡ്വ. ഇ കെ നാരായണനാണ് ഡെപ്യൂട്ടി ലീഡർ. കെ പി ചന്ദ്രി പൈലറ്റും സി ഭാസ്ക്കരൻ മാനേജരുമാണ്. ആർ ബലറാം, ഇ കെ മുരളീധരൻ എന്നിവരാണ് ജാഥാംഗങ്ങൾ. 
കേന്ദ്രസർക്കാരിന്റെ കർഷക ഗദ്രാഹ നടപടികൾ അവസാനിപ്പിക്കുക, കേരളത്തിലെ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനഃസ്ഥാപിക്കുക,  പെട്രോൾ ഡീസൽ വിലവർധനവ് പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതിതള്ളുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കിസാൻസഭ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top