26 September Wednesday

ഉരുൾപൊട്ടൽ ദുരിതാശ്വാസം; സാക്ഷ്യപത്രം ലഭിച്ചാൽ തുക കൈമാറും

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

 

കോഴിക്കോട‌്
കട്ടിപ്പാറ വില്ലേജിൽ  കരിഞ്ചോല മലയിൽ  14ന് ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 14 പേരുടെയും ആശ്രിതർക്ക് സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നുള്ള ധനസഹായം നാല് ലക്ഷം വീതം 14 പേർക്ക‌്  56 ലക്ഷം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. 
ഉരുൾപൊട്ടലിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവർക്ക് 4300 രൂപ വീതം 38,700 രൂപ അതത് വ്യക്തികൾക്ക് ഡിബിറ്റി വഴി നൽകുന്നതിന‌് താമരശേരി തഹസിൽദാർ നടപടിയെടുത്തു.  
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നും തുടർ ചികിത്സയ്ക്കുളള ധനസഹായത്തിനുളള അപേക്ഷ പ്രകാരം നടപടി സ്വീകരിക്കും. പൂർണമായി വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുളളത്. ഇതിൽ ആദ്യ ഗഡു  101,900  രൂപയും എസ്ഡിആർഎഫിൽനിന്നും ലഭ്യമായതും   സാക്ഷ്യപത്രം ലഭിക്കുന്ന മുറയ്ക്ക് അനുവദിയ്ക്കും.  
   രണ്ടാം ഗഡു വീടിന്റെ നിർമാണം 25 ശതമാനം പൂർത്തീകരിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന‌് അനുവദിക്കും. ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്ക് എസ്ഡിആർഎഫിൽ നിന്നും 5200 രൂപ വീതം ധനസഹായം അനുവദിച്ചിട്ടുളളതാണ്. തദ്ദേശ  ഭരണ സ്ഥാപന സാങ്കേതിക വിദഗ്ധരുടെ സാക്ഷ്യപത്രം ലഭിക്കുന്ന മുറക്ക് അത‌് ഡിബിടി മുഖേന നൽകും.
പ്രധാന വാർത്തകൾ
Top