14 November Wednesday

വിതരണം ചെയ‌്തത‌് 12,938 അവശ്യസാധന കിറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 

കോഴിക്കോട‌്
ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന‌് വീടുകളിൽ തിരിച്ചെത്തിയവർക്കായി ജില്ലയിൽ  വിതരണംചെയ്തത് ഭക്ഷ്യധാന്യമുൾപ്പെടെ 12,938 അവശ്യ സാധന കിറ്റുകൾ. ഞായറാഴ‌്ച വരെയുള്ള കണക്കനുസരിച്ച‌ാണ‌് ഇത്രയും കിറ്റുകൾ വിതരണംചെയ‌്തത‌്. കോഴിക്കോട് താലൂക്കിൽ 9582ഉം കൊയിലാണ്ടിയിൽ 1190ഉം താമരശേരിയിൽ 1354 ഉം  വടകരയിൽ 812ഉം കിറ്റുകൾ നൽകി. 
അവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി മാനാഞ്ചിറയിലെ ഡിടിപിസിയിൽ പ്രത്യേകം കൗണ്ടർ പ്രവർത്തിച്ചിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന‌് അരിയുൾപ്പെടെ ഭക്ഷ്യധാന്യങ്ങളും വസ‌്ത്രങ്ങളും ഒഴുകിയെത്തിയിരുന്നു. 
ഇത‌് കിറ്റുകളാക്കുന്നതിന‌് ഓണനാളുകളിൽ പോലും വിദ്യാർഥികളുൾപ്പെടെ നിരവധിപേർ സന്നദ്ധരായി മുന്നോട്ടുവന്നതോടെയാണ‌് ഇത്രയും കിറ്റുകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൽകാൻ സാധിച്ചത‌്. 
ദുരിതബാധിതരെ സഹായിക്കണമെന്ന‌് അഭ്യർഥിച്ച‌് കലക്ടർ യു വി ജോസ‌് ഫേസ‌്ബുക്കിൽ പോസ‌്റ്റിട്ടതിന‌് വലിയ പ്രതികരണമാണ‌് ആളുകളിൽനിന്ന‌് ലഭിച്ചത‌്. ദുരന്തം നേരിട്ട മറ്റു ജില്ലകളിലേക്കും ഇവിടെ നിന്നും സാധനങ്ങൾ നൽകാൻ കഴിഞ്ഞു.
പ്രധാന വാർത്തകൾ
Top