22 September Saturday

ഫോർമാലിൻ ഭീതി ചെമ്മീൻ വിൽപ്പന കുറഞ്ഞു

സ്വന്തം ലേഖികUpdated: Wednesday Jun 27, 2018

 

 
കോഴിക്കോട‌്
ഫോർമാലിൻ ചേർത്ത മത്സ്യം പലയിടത്തായി പിടികൂടിയതോടെ ജില്ലയിൽ ചെമ്മീൻ വിൽപ്പന കുറഞ്ഞു‌. ഏറ്റവും കൂടുതൽ മത്സ്യമെത്തുന്ന സെൻട്രൽ മാർക്കറ്റിൽ കഴിഞ്ഞ രണ്ട‌് ദിവസമായി 30 ശതമാനത്തോളം വിൽപ്പനയിൽ ഇടിവുണ്ടായി. വളർത്തു ചെമ്മീനുകൾ ആളുകൾ വാങ്ങാൻ മടിക്കുകയാണ‌്. അതോടൊപ്പം പരമ്പരാഗത രീതിയിൽ പിടിക്കുന്ന ചെമ്മീന്റെ വിൽപ്പനയെയും ഫോർമാലിൻ ഭീതി ബാധിച്ചു. ഇതേ തുടർന്ന‌് വ്യാപാരികൾ സെൻട്രൽ മാർക്കറ്റിൽ ചെമ്മീൻ എടുക്കുന്നതു നിയന്ത്രിച്ചു. അടുത്ത ദിവസം മുതൽ  വളർത്തു ചെമ്മീൻ എടുക്കുന്നത‌് പൂർണമായും നിർത്തുമെന്ന‌് മത്സ്യ വ്യാപാരി അസോസിയേഷൻ യൂണിറ്റ‌് ഭാരവാഹി എൻ സി റഷീദ‌് പറഞ്ഞു. ആന്ധ്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന‌് നേരത്തെ ദിവസം 300 മുതൽ 400 വരെ പെട്ടി വളർത്തു ചെമ്മീൻ എത്തുമായിരുന്നു.  ഒരു പെട്ടിയിൽ 30 കിലോഗ്രാം ചെമ്മീനുണ്ടാകും. ഇത‌് 75 പെട്ടിവരെയാക്കി ചുരുക്കി. ചൊവ്വാഴ‌്ച  ഇതിന്റെ പകുതി  മാത്രമാണ‌് വിറ്റുതീർന്നത‌്.  
കഴിഞ്ഞ ദിവസം ചാലിയത്ത‌് ചെമ്മീൻ ചാകര ഉണ്ടായെങ്കിലും ഇതിന്റെ വിൽപ്പനയിൽ ഇത‌് പ്രതിഫലിച്ചെന്ന‌് കച്ചവടക്കാർ പറയുന്നു. അതേസമയം, മറ്റ‌് മത്സ്യങ്ങളുടെ വിൽപ്പനയിൽ കാര്യമായ കുറവില്ല.  ട്രോളിങ‌് സീസണാണെങ്കിലും ഇത്തവണ മറ്റ‌് സംസ്ഥാനങ്ങളിൽനിന്ന‌് നന്നായി മത്സ്യം എത്തിയതിനാൽ വില അധികം കൂടിയിരുന്നില്ല. തദ്ദേശീയമായും മത്സ്യലഭ്യത ഉണ്ടായിരുന്നു. കട‌്ല, റോബ‌്, വാള തുടങ്ങിയവയുടെ വിൽപ്പനയിലും കുറവുണ്ട‌്.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top