18 November Sunday

ആഘോഷം കുറച്ച‌് ഉത്രാടപ്പാച്ചിൽ

സ്വന്തം ലേഖികUpdated: Saturday Aug 25, 2018
 
കോഴിക്കോട‌്
ഉത്രാടപ്പാച്ചിലിൽ വീർപ്പുമുട്ടി നാടും നഗരവും.  വെള്ളിയാഴ‌്ച രാവിലെ മുതൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം കാല‌് കുത്താൻ ഇടമില്ലാത്ത തിരക്കായിരുന്നു. തെരുവോര കച്ചവടം തകൃതിയായി.  പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. പ്രളയക്കെടുതിയുടെ പശ‌്ചാത്തലത്തിൽ ആഘോഷങ്ങൾ പരമാവധി കുറച്ചാണ‌് ഇത്തവണ ജനങ്ങൾ ഓണത്തെ വരവേൽക്കുന്നത‌്.
മിഠായിത്തെരുവിലും മാവൂർ റോഡിലും മാനാഞ്ചിറയ‌്ക്ക‌് സമീപം തെരുവ‌് കച്ചവട കേന്ദ്രത്തിലും വസ‌്ത്രവും ചെരുപ്പുമെടുക്കാൻ ഉൾപ്രദേശത്തുനിന്നും ആളുകളെത്തി. മഴയും പ്രളയവും മൂലം കൂടുതൽ ആളുകളൊന്നും ഓണ സാധനങ്ങളെടുക്കാൻ കഴിഞ്ഞ ആഴ‌്ച എത്തിയിരുന്നില്ല. മഴ മാറിയതോടെ മൂന്ന‌് ദിവസങ്ങളായി നഗരത്തിലെ വിപണിയിലേക്ക‌് ആളുകളുടെ ഒഴുക്കാണ‌്.
പാളയം പച്ചക്കറി മാർക്കറ്റിലും അഭൂതപൂർവമായ തിരക്കായിരുന്നു. അത്തം തുടങ്ങിയശേഷം നിർജീവമായിരുന്ന പൂവിപണിയും ഉത്രാട ദിവസം സജീവമായി. 
പെരുന്നാൾ ആഘോഷത്തിന‌് ബീച്ചിൽ എത്തുന്നവരും കൂടിയായതോടെ വൈകിട്ട‌്  നഗരം നിറഞ്ഞുകവിഞ്ഞു. പലയിടത്തും ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസ‌് എത്തി.
ഓണംബക്രീദ‌് മേളകളിലെല്ലാം നിരവധി ആളുകളാണ‌് എത്തിയത‌്.
പ്രധാന വാർത്തകൾ
Top