25 September Tuesday

വജ്രജൂബിലി പ്രതിഭാ സംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018
 
ഒളവണ്ണ 
കൊടൽ നടക്കാവ‌് യുവജന വായനശാല ആൻഡ‌് ആർട്‌സ്‌ ക്ലബ‌് വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഒളവണ്ണ പഞ്ചായത്ത‌് പ്രസിഡന്റ് കെ തങ്കമണി ഉദ‌്ഘാടനം ചെയ്തു. എം എം ശശിധരൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഷാജി പനങ്ങാവിൽ, താലൂക്ക‌് ലൈബ്രറി കൗൺസിൽ അംഗം കെ എം തുളസിദാസ്‌, ഇ രാമകൃഷ്ണൻ, വായനശാല പ്രസിഡന്റ് കെ സി സുരേഷ് എന്നിവർ സംസാരിച്ചു. 
എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക‌് ഉപഹാരങ്ങൾ നൽകി.  ഇ രാഘവൻ സ്വാഗതവും സി പി മോഹനൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top